നമ്മൾ മലയാളികൾ അച്ചാർ ഉണ്ടാക്കുന്നതിലും കഴിക്കുന്നതിലും മുൻപന്തിയിൽ ആണ്. ഇവിടെ ഞാൻ ഒരു ഉത്തരേന്ത്യൻ അച്ചാർ നിങ്ങളെ പരിചയപ്പെടുത്തുകയാണ്. ... മുളക് അച്ചാർ !
പച്ച മുളക് (എരിവു കുറഞ്ഞത് ) - 250 ഗ്രാം
കടുക് - 4 ടേബിൾ സ്പൂണ്‍
ഉപ്പു - 3 ചെറിയ സ്പൂണ്‍
ജീരകം - ഒരു ചെറിയ സ്പൂണ്‍
പെരും ജീരകം - ഒരു ചെറിയ സ്പൂണ്‍
ഉലുവ - ഒരു ചെറിയ സ്പൂണ്‍
കായം - 1/ 4 ചെറിയ സ്പൂണ്‍
മഞ്ഞൾ പൊടി - ഒരു ചെറിയ സ്പൂണ്‍
ഗരം മസാല - 1/ 2 ചെറിയ സ്പൂണ്‍
നാരങ്ങ നീര് / സിർക - 2-3 ടേബിൾ സ്പൂണ്‍
എണ്ണ - 4 ടേബിൾ സ്പൂണ്‍
പച്ച മുളക് നല്ല വണ്ണം കഴുകുക , നനവ് ഉണക്കുക , മുളകിന്റെ തണ്ട് പൊട്ടിക്കുക അതിനു ശേഷം വൃത്തിയുള്ള തുണി കൊണ്ട് തുടച്ചു വെയ്ക്കുക. അതിനു ശേഷം കത്തിയെടുത്ത് മസാല നിറക്കാൻ പാകത്തിൽ മുകളിൽ നിന്നും താഴേയ്ക്ക് കീറി വെയ്ക്കുക .
ജീരകം, ഉലുവ , പെരും ജീരകം , കടുക് ഒരു ചീന ചട്ടിയിൽ ഇട്ടു ചെറുതായി ചൂടാക്കുക . ഇവ തണുത്ത ശേഷം മിക്സിയിൽ ഇട്ടു ചെറുതായി പൊടിക്കുക. അതിൽ മഞ്ഞളും ഗരം മസാലയും ഉപ്പും ചേർക്കുക .
എണ്ണ അടുപ്പത്ത് വെച്ച് നല്ല വണ്ണം ചൂടാക്കുക . അതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യുക. എണ്ണ തണുത്ത ശേഷം കായം ചേർക്കുക .
മുകളിൽ തയ്യാറാക്കി വെച്ച മസാലയിൽ ചൂടാറിയ എണ്ണയും നാരങ്ങാ നീരും (അല്ലെങ്കിൽ സിർക്ക ) ചേർത്ത് നല്ല വണ്ണം മിക്സ് ചെയ്യുക.
ഓരോരോ മുളക് എടുത്ത് അതിന്റെ കീറിയ ഇടത്ത് മസാല നിറച്ചു വേറൊരു പാത്രത്തിൽ മാറ്റി വെയ്ക്കുക . മുഴുവൻ മുളകും ഇത് പോലെ ചെയ്യുക . നേരത്തെ ചൂടാക്കി വെച്ച എണ്ണ ബാക്കിയുണ്ടെങ്കിൽ അതും മുളകിന്റെ മുകളിൽ ഒഴിക്കുക . തയ്യാറായ അച്ചാർ കുറച്ചു നേരം വെയിലിലോ അല്ലേൽ മുറിക്കു അകത്തോ തുറന്നു വെയ്ക്കുക. അതിനുശേഷം നനവില്ലാത്ത ഭരണിയിൽ അച്ചാർ ഇട്ടു വെയ്ക്കുക . രണ്ടു ദിവസം ഇടവിട്ട് അച്ചാർ ഒന്ന് ഇളക്കി കൊടുക്കുക. 3-4 ദിവസം കഴിഞ്ഞു അച്ചാർ ഉപയോഗിച്ച് തുടങ്ങാം . ചപ്പാത്തി (റൊട്ടി ) യുടെ കൂടെ കഴിക്കാൻ ഉത്തമം ആണ്.
ഇത് ട്രൈ ചെയ്തു അഭിപ്രായം പറയുമല്ലോ ?
സീ. എം.

):
ReplyDelete