Sunday, June 30, 2013

Sunday, June 30, 2013 0

പുതിയ നോവലുകൾ ഉടൻ വരുന്നു...

തുമ്പപ്പൂവിൽ  ഉടൻ വായിച്ചു തുടങ്ങാം  2 പുതിയ നോവലുകൾ
കാത്തിരിക്കുക....


1.മാഷേട്ടന്റെ  രേവതിക്കുട്ടിക്ക്



സായം സന്ധ്യയോടടുക്കുന്ന ആ നേരത്തെ ചെറു മഴ ....
ജനാല ചില്ലകളിൽക്കൂടി..
ഒരു പ്രണയത്തിൻറെ നോവിനായ്‌ ആണോ നനുനനെ പെയ്തൊഴിഞ്ഞത്.....
         
ആ പ്രണയം അവൻ അറിയാതെ പോയതോ....പാട വരമ്പത്ത് കൂടി
മഴയിൽ നനഞ്ഞു കുതിർന്ന് തന്നെ വന്നു കെട്ടിപ്പിടിച്ചവളെ ,താൻ
കാർമേഘത്തിന്റെ ഇരുളുകളാൽ മറച്ചുവെച്ചെന്നോ?
Sunday, June 30, 2013 3

ഇര




മിന്നും വെളിച്ചമൊന്നവിടെ 
ണിം ണിം മണിയൊച്ചയുമവിടെ 

തലകീഴായ്‌ നോട്ടമെറിഞ്ഞു 

വട്ടത്തിലവനൊന്നു ചിരിച്ചു -



നൂലിൽ കോർത്തൊന്നെരിയുന്നു

തലകീഴായ്‌ നീ  പിടയുന്നു 
നിന്നെയും നോക്കിയിരുന്നു 
മറുകണ്ടം ചാടിവരുന്നു 



രാഹുൽ ഹരിദാസ്‌
കൊടുങ്ങല്ലൂർ 
+91 9946232221

Thursday, June 27, 2013

Thursday, June 27, 2013 4

താമരപ്പൂവ് നീ




വെയിൽ വന്നു തൊട്ടൊരാ താമരപ്പൂവ് നീ ..

സൂര്യന്റെ മാത്രം ഒരു പ്രേമ ഭാജനം..
രാവിലെ നിന്നെ തൊട്ടുണർത്താനായി
മാനത്തു മാത്രമാ സൂര്യൻ വരുന്നൂ..
സന്ധ്യയ്ക്ക് നീയങ്ങു വാടി മറയുമ്പോൾ
ചക്ര വാളങ്ങളിൽ സൂര്യൻ ഒളിക്കുന്നു...
നിൻ കണ്ണീരു വീണൊരാ മാന്ത്രിക പൊയ്കയിൽ
നിലാവ് മുങ്ങി ക്കുളിച്ചോരാ രാത്രിയിൽ
മാനത്തു നിന്നും ചന്ദ്രൻ പറഞ്ഞു
സൂര്യൻ വരും നിന്റെ കണ്ണുനീരൊപ്പാൻ.
രാവിലെ സൂര്യന്റെ ചുടു ചുംബനത്താൽ
കണ്ണു തുറന്നൊരു താമരപ്പൂവ് നീ...

അശ്വതി മോഹൻ
തോന്നയ്ക്കൽ



Tuesday, June 25, 2013

Tuesday, June 25, 2013 4

പ്രണയമായ് ….


പ്രണയ ചിന്തുകൾ പാറിപ്പറക്കുവാൻ

മോഹിചീടുന്ന കൌമാരക്കാലത്ത്

ദാഹിച്ച സ്നേഹമെൻ മനസ്സിന്റെ കോണിൽ നീ

കോരി ചൊരിഞ്ഞുവൊ വാരി പുണരുവാൻ..

പലനാൾ വരില്ലെന്ന് ചൊല്ലി ഞാൻ പോന്നപ്പോൾ

വിഷാദ  നൌകയുടെ  അക്കര തീരം കണ്ടവൾ..

രാവുകൾ പകലുകൾ എണ്ണാതെ  പോയി ഞാൻ

പ്രണയ മഴ കോരിക്കുടിച്ചു ഞാൻ നിന്നുവോ..

മനം മടുക്കുന്ന സുഗന്ധങ്ങൾ ഇനി വേണ്ട

ജീവിതത്തിൻ നിമിഷ കരങ്ങളിൽ

ജീവനും ആത്മാവും കൊതിക്കുമാ സുഖങ്ങൾ

മതി ഇനി എനിക്കായ് എന്തെങ്കിലും ...

എഴുതുന്ന കവിതകൾ പിണങ്ങുന്നു പലവട്ടം..

ഇനിയും പ്രണയത്തിൻ മുഖം മൂടി മാറ്റുവാൻ


അജിത്പി നായർ
കീഴാറ്റിങ്ങൽ

Monday, June 24, 2013

Monday, June 24, 2013 2

പരക്കം പായുന്ന മാധ്യമങ്ങൾ...




വാർത്തചാനലുകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ ഇപ്പോൾ വാർത്തകൾക്കും വലിയ ക്ഷാമമില്ല, അത് സോളാർ  ആയാലും  മന്ത്രി കസേര ആയാലും,പ്രളയമായാലും വിവാഹ മോചനമായാലും എന്ത് കുന്തമായാലും മതി .

ഇന്ന് വാർത്തകൾ എങ്ങനെ സ്രിഷ്ട്ടിക്കമെന്നാനു ചാനലുകൾ  മത്സരിക്കുന്നത്.

എങ്ങനെയും പ്രേക്ഷകരെ പിടിചിരുത്തുക അതാണ്ലക്ഷ്യം . അല്ലാതെ വാർത്തയുടെ പ്രാധാന്യമൊന്നും ഇവിടെ  പ്രശ്നമല്ല.നല്ല ജെർണലിസ്ടിനു ഇവിടെ സ്ഥാനമില്ല.

വാർത്തകൾ കണ്ടെത്തുകയല്ല പകരം വാർത്തകൾ ഉണ്ടാക്കുകയാണ് വേണ്ടതെന്നു പല മേലധികാരികളും അവരുടെ ജൂനിയേഴ്സിനെ പഠിപ്പിക്കുന്നു.

ഇന്ന് വാര്തകല്ക്കായി അലയേണ്ടതില്ല വാർത്ത നമ്മളെ തേടി വന്നു കൊണ്ടിരിക്കുകയാണ്.

സിറ്റിസെൻ ജേർണലിസം കൊടികുത്തി വാഴുന്ന ഇന്നാട്ടിൽ വാര്ത്തകളുടെ പ്രാധാന്യം  കുറഞ്ഞു വരുന്നതായി കാണുന്നുണ്ട്.

മന്ജുവിനെയും ദിലീപിനെയും വേർപിരിക്കാനായി ഒരുദിവസം മുഴുവൻ

കോടതി വരാന്തയിൽ കടിച്ചു തൂങ്ങിയവരല്ലേ നമ്മുടെ മീഡിയ ബുജികൾ..

അവസാനം എന്തായി പവനായി ശവമായി..

ഉത്തരാ ഖണ്ഡിലെ പ്രളയം റിപ്പോർട്ട് ചെയ്യുന്നതിലും കൂടുതൽ  താൽപര്യമാണ്സോളാരും സരിതയും പിന്നെ ഗണെഷിനെയും ക്കുറിച്ചുള്ള വാർത്തകൾക്ക്.

പണ്ട് നമ്മൾ മഞ്ഞപ്പത്രം എന്ന് കളിയാക്കിക്കൊണ്ടിരുന്ന  രീതി ഇന്ന് തൊണ്ണൂറു ശതമാനം മാധ്യമങ്ങളും  പിന്തുടർന്ന് വരുന്ന ദയനീയ കാഴ്ചയാണ് കാണാൻ കഴിയുന്നത്‌.

പീഡനങ്ങല്ക്കും  ഒളിക്യാമറയ്ക്കും പുറകെ സഞ്ചരിക്കുന്ന മാധ്യമ  പ്രവർത്തകർ ആദ്യം പ്രാധാന്യം കൊടുക്കുന്നത് ഇത്തരത്തിലുള്ള ന്യുസ് ആണ്.

ഭൂരിഭാഗം ജനങ്ങൾക്ക്വേണ്ടതും അതാണ്എന്നുള്ള സത്യം മറച്ചു വയ്ക്കുന്നില്ല.

പക്ഷെ മാധ്യമ പ്രവര്ത്തനത്തിന് കുറച്ചു കൂടി സത്യാ സന്ധത കൈവരിക്കേണ്ട സമയം അനിവാര്യ മായിരിക്കുന്നു.

ഒരു ഒളി ക്യാമറ വച്ച് എന്തും ന്യുസ് ആക്കി വില്ക്കാം എന്നുള്ള മാധ്യമ ഭീമൻമാരുടെ അഹന്ത അവസാനിപ്പിക്കണം.

കൂണു പോലെയാണ് ഓരോ ദിവസവും ചാനലുകൾ മുളച്ചു വരുന്നത്.

നല്ലത് തന്നെ പക്ഷെ ചാനലുകളും പത്രങ്ങളും സത്യസന്ധമായി പ്രവർത്തിച്ചാൽ ജനങ്ങൾക്ക്  അത് ഉപകാര പ്രധമാകും.

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കാര്യത്തിൽ തന്നെ മാധ്യമങ്ങൾ പല വിധത്തിലുള്ള സർക്കസ് ആണ് കാട്ടിക്കൂട്ടിയത്.

വസ്തുതകൾ വളചോടിക്കാതെ സത്യസന്ധമായി പ്രവതിക്കാൻ മാധമങ്ങൾ ശ്രമിച്ചാൽ മാത്രമേ പല ന്യുസുകളെയും വെളിച്ചത് കൊണ്ടുവരാൻ കഴിയൂ.

മാധ്യമ പ്രവർത്തകർക്ക് അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.


അജിത്പി നായർ

    കീഴാറ്റിങ്ങൽ