Friday, May 25, 2012

ആ രാത്രി


ഞാനിന്നു രാത്രി ഒളിച്ചോടും !   രാത്രി ഒരു എട്ടു - എട്ടര ആയപ്പോള്‍ സത്യപാല്‍ എന്നോട് പറഞ്ഞു .   നീ ഉറങ്ങുന്നതിനു മുന്‍പ് ജനലിന്റെ കൊളുത്ത് തുറന്നു വെക്കണം - അവന്‍ തുടര്‍ന്നു .

നീ എന്താണീ പറയുന്നത് ?  ഞാന്‍ ഭയത്തോടെ ചോദിച്ചു.  ആരെങ്കിലും കണ്ടാലോ ?  മൂന്നു ഗാര്‍ഡും ഒരു ഹവല്ടാരും ആണു നിനക്ക് കാവല്‍ ! കൂടാതെ യുനിറ്റില്‍ ഗേറ്റിലും അവിടെ ഇവിടെയുമായി മറ്റു കാവല്‍ക്കാര്‍ !  സത്യപാല്‍ നീ കടും കൈ ഒന്നും ചെയ്യേണ്ട. ഇപ്പോഴാണെങ്കില്‍ ചെറിയ ഒരു ശിക്ഷയെ കിട്ടൂ.  ചിലപ്പോള്‍ വെറുതെ വിടാനും മതി. പിന്നെ ട്രെയിനിങ്ങും തീരാറായില്ലേ . അത് കഴിഞ്ഞാല്‍ ഈ വിഷമം ഒക്കെ മാറും.  ഇതിനിടെ ഓടുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ നിന്റെ സര്‍വീസ് തന്നെ ചുവന്ന വരയില്‍ ആവും.  ഞാന്‍ അവനെ ആവുന്നതും ഉപദേശിച്ചു നോക്കി.


ചോടോ യാര്‍ .... എനിക്കിനി ഒരു നിമിഷം പോലും ഇവിടെ നില്‍ക്കേണ്ട....എത്രയും പെട്ടെന്ന് പോയാല്‍ മതി . അവന്‍ തറപ്പിച്ചു പറഞ്ഞു .

തുമരീ ഇച്ചാ ... അവനോടു കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി.


സത്യപാല്‍ .... ട്രെയിനിങ്ങിനു വന്ന ആദ്യ ദിവസം മുതല്‍ എന്റെ നല്ലൊരു കൂട്ടുകാരനാണ്. ആറു മാസത്തെ ബേസിക് ട്രെയിനിങ്ങിനു ശേഷം ഇപ്പോള്‍ ടെക്നിക്കല്‍ ട്രെയിനിങ്ങില്‍ ആണ്.  ഒന്നര വര്ഷം ആണ് ട്രെയിനിംഗ്.   ഇനി ആറു മാസം കൂടി.  അത് കഴിഞ്ഞാല്‍ പോസ്റ്റിങ്ങ്‌ - ഇന്ത്യയില്‍ ഏതെങ്കിലും ഒരു സ്ഥലത്ത്.  ഞങ്ങള്‍ മുപ്പതു പേരാണ് ഒരു ബാച്ചില്‍ .  മലയാളിയായി ഞാനും വേറൊരു തിരിവനതപുരം കാരന്‍ സുനിലും.   ഞങ്ങള്‍ പതിനാലു പേര് ഒരു ഗ്രൂപ്പ്‌ ആണ്.  12 യൂപി ക്കാരും (വിഭജനത്തിനു മുന്‍പുള്ള യൂപി) , ഒരു ബീഹാര്‍ കാരനും പിന്നെ ഞാനും.  


എല്ലാ ഞായര്‍ ദിവസങ്ങളിലും ഔട്ട്‌ പാസ്സ് (യൂണിറ്റിനു പുറത്തു പോകാനുള്ള അനുമതി) ഉണ്ട്.  രാവിലെ പത്തു മണിമുതല്‍ വൈകിട്ട് അഞ്ചു മണി വരെ.  ഞങ്ങളുടെ ഗ്രൂപ്പ്‌ കൃത്യം പത്തു മണിയാകുമ്പോള്‍ സൈക്കിള്‍ ഷോപ്പില്‍ ഹാജിര്‍ !  അവിടുന്ന് സൈക്കിള്‍ ഉം വാടകയ്ക്കെടുത്തു ഞങ്ങള്‍ ടൌണിലേക്ക് ....  ആദ്യം ഒരു സിനിമ ! അത് കഴിഞ്ഞാല്‍ അത്യാവശ്യം കറങ്ങും.  പിന്നെ അഞ്ചു മണിയോടെ തിരിച്ചു ബാരക്കിലേക്ക്!  അതാണ്‌ പതിവ്.  എല്ലാ ആഴ്ചയും ഇറങ്ങുന്ന പുതിയ സിനിമകള്‍ ഞങ്ങള്‍ കണ്ടിരിക്കും, "ഹം ആപ്കെ ഹേ കോന്‍ ", "കരന്‍ അര്‍ജുന്‍ " എന്നീ ഹിറ്റ് സിനിമകള്‍ അക്കാലത്ത് ഇറങ്ങിയവകലാണ്.  അങ്ങനെ വളരെ ജോളി ആയിരുന്നു ഞങ്ങളുടെ ട്രെയിനിംഗ് കാലം .  


സത്യപാല്‍ ഞങ്ങളുടെ കൂടെ ഇരിക്കുമ്പോള്‍ ജോളി ആണെങ്കിലും ഒറ്റയ്ക്കിരിക്കുമ്പോള്‍ അവന്‍ അന്നും ദുഖിതനാണ് . നാട്ടില്‍ ഒരു പെണ്ണുമായി അവന്‍ സ്നേഹത്തിലാണ്.  അവളെ കുറിച്ച് എന്നും വാതോരാതെ അവന്‍ സംസാരിക്കും .  ഗര്‍വാളില്‍ അത്യാവശ്യം പണം ഉള്ള കുടുംബത്തില്‍ പിറന്നവന്‍ ആണവന്‍ , അതിനാല്‍ ജോലി അവനൊരു പ്രശ്നം അല്ല.  ഇവിടുത്തെ ചിട്ടവട്ടങ്ങലുമായി അവനു പൊരുത്ത പെട്ട് പോകാന്‍ പറ്റുന്നില്ല .  


അങ്ങിനെയാണ് ആരോടും പറയാതെ ഒരു ദിവസം അവന്‍ ഒളിച്ചോടി പോയത്.  വിവരമറിഞ്ഞ ഞാനും, ജോഷിയും, രമേഷും ഉടനെ റെയില്‍വേ സ്റ്റേനിലേക്ക് വിട്ടു .  അവിടെ ചെന്നപ്പോള്‍ അവന്‍ ട്രെയിനില്‍ കയറിയിരുന്നു.  ഞങ്ങള്‍ നിര്‍ബന്ദിച്ചു അവനെ ഇറക്കി, തിരിച്ചു യൂനിട്ടിലേക്ക് കൊണ്ടുവന്നു.  തിരിച്ചു വന്നപ്പോള്‍ ആകെ ബഹളം ആയി , വിവരം കമ്മണ്ടിംഗ് ഓഫീസര്‍ വരെ എത്തി.  ഉടനെ തന്നെ അവനെ അവിടത്തെ തടവില്‍ ആക്കി.  


ഇനി എന്ത് സംഭവിക്കും?  ഞങ്ങള്‍ക്ക് ആകെ ഭയമായി.  ഭാഗ്യത്തിന് ഞങ്ങളെ - ഞാന്‍, ജോഷി, രമേശ്‌- ആരും ചോദ്യം ചെയ്തില്ല.  ബാരക് കമ്മാന്ടെര്‍ മാത്രം രാത്രി വിവരം ചോദിച്ചു. ഞങ്ങള്‍ പറഞ്ഞു... ഞങ്ങള്‍ക്കൊന്നുമറിയില്ല ... അവന്‍ ഓടിയ വിവരം അറിഞ്ഞു തിരിച്ചു വിളിച്ചു കൊണ്ടുവരാന്‍ പോയതാണ്.

ഒളിച്ചോട്ടം പട്ടാളത്തില്‍ വലിയൊരു കുറ്റമാണ് .  അതിനു കൂട്ട് നിന്നെന്നരിഞ്ഞാല്‍ അത് അതിലും വലിയ കുറ്റം ആണ്.  പട്ടാളത്തില്‍ ദിസ്സിപ്ലിന്‍ ആണ് പ്രധാനം.  അത് തെറ്റിച്ചാല്‍ ശിക്ഷ കിട്ടും.  സര്‍വീസ് ബുക്കില്‍ -റെഡ് ലൈന്‍ - വീണാല്‍ അത് തുടര്‍ന്നുള്ള പ്രൊമോഷനും, ജോലിക്കും തടസ്സമാണ് .  അത് കൂടാതെ ശാരീരികമായ ശിക്ഷ വേറെയും!  ഒരാള്‍ കുറ്റം ചെയ്‌താല്‍ മതി .  മൊത്തം ബാച്ചിനും ശിക്ഷ കിട്ടും.  ഞങ്ങളുടെ ബാച്ച് അനഗനെ ഹിറ്റ്‌ ലിസ്റ്റില്‍ ആയി.  എല്ലാ ടഫ്  ജോലികളും ഞങ്ങള്‍ക്ക് തരാന്‍ തുടങ്ങി.

രണ്ടു ദിവസം സത്യപാല്‍ തടവില്‍ ആയിരുന്നു.  അതിനിടെ ഒന്ന് രണ്ടു തവണ കമ്മണ്ടിംഗ് ഓഫീസിരുടെ മുന്‍പില്‍ ഹാജിരാക്കി.  മൂന്നാം ദിവസം രാവിലെ തടവില്‍ നിന്നും പുറത്തിറക്കി .  ഞങ്ങളുടെ കൂടെ ബാരക്കിലേക്ക് അവനെ മാറ്റി.  കൂടെ കാവലും. ഞങ്ങളുടെ ബാച്ചിലെ മൂന്നു പേര്‍ . ഊണിലും ഉറക്കത്തിലും അവനു കാവല്‍ !

എനിക്ക് ഉറക്കം വന്നതേ ഇല്ല.  ഉറക്കം നടിച്ചു കിടന്നു.  സത്യപാല്‍ പറഞ്ഞത് പോലെ ജനലിന്റെ കൊളുത്ത് തുറന്നു വെച്ചു .  (എന്റെ ബെഡിനു അരികിലാണ് ജനല്‍ ).  ഇടയ്ക്കിടെ തലയുയാര്‍ത്തി അവന്റെ ബെഡ് ലേക്ക് നോക്കും.  ഭാഗ്യം അവന്‍ അവിടെ തന്നെ യുണ്ട്.  അവന്‍ ഒളിച്ചോടി പോകുമോ ?  പോയാല്‍ എനിക്ക് ശിക്ഷ ഉറപ്പു തന്നെ.... കൂടെ കാവല്ക്കാര്‍ക്കും.  ഇനി ബാരക്  കമ്മാന്ടെരോട് റിപ്പോര്‍ട്ട്‌ ചെയ്താലോ ...എന്നാല്‍ എനിക്ക് തടി തപ്പാം...പക്ഷെ പിന്നെ അവന്റെ കാര്യം പോക്കാണ്.  പിന്നെ കടുത്ത ശിക്ഷ കിട്ടും.  ഞാന്‍ ആകെ ചിന്തയില്‍ ആയി.  എന്ത് ചെയ്യണം എന്ന് അറിയില്ല.  അന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവന്‍ ... ഒരാള്‍ക്ക്‌ ശിക്ഷ കിട്ടും.  

അവന്റെ suitcase  എന്റെ ബെഡിനു അരികിലാണ് ഉള്ളത് .  അതവിടെ തന്നെ യുണ്ട്.  എന്റെ ശ്രദ്ധ മുഴുവനും അതിലേക്കായി.   അവന്‍ പോകുമ്പോള്‍ എന്തായാലും അതെടുക്കുമല്ലോ ?   അപ്പോള്‍ അറിയാന്‍ പറ്റും.

ഇടയ്ക്കു ഉറക്കം തെളിയുമ്പോള്‍ ഞാന്‍ അവന്റെ ബെഡ് ലേക്കും suitcase  ലേക്കും നോക്കി അവന്‍ പോയില്ല എന്നുറപ്പിച്ചു ഞാന്‍ വീണ്ടും കിടന്നു.

സമയം 4 മണി എന്റെ ഉറക്കം വീണ്ടു ഞെട്ടി.  നോക്കിയപ്പോള്‍ അവന്‍ ബെഡില്‍ തന്നെ യുണ്ട്.  ഒന്നെഴുനെട്ടു നോക്കിയാലോ ?  ഞാന്‍ മെല്ലെനെ എഴുനേറ്റു അവന്റെ ബെഡില്‍ പോയി നോക്കി.  മൂടി പുതച്ചു  കിടക്കുന്നു.   മെല്ലെനെ അവന്റെ പുതപ്പു ഞാന്‍ നീക്കി.  ഞാന്‍ ഞെട്ടി പോയി !   പുത്തപ്പിനുള്ളില്‍ അവനില്ല !   പകരം, കുറെ തുണികളും സാധനങ്ങളും വച്ചിരിക്കുന്നു.  suitcase അവിടെ തന്നെ യുണ്ട്.... ഇശ്വര.... അവന്‍ പോയി.... 


വളരെ ബുദ്ധി പരമായി അവന്‍ ഒളിച്ചോടി.  suitcase എടുത്താല്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകും എന്ന് കരുതി അവന്റെ അത്യാവശ്യ സാധനങ്ങള്‍ ഒരു ചെറിയ ബാഗിലാക്കി , കിടക്കുന്ന സ്ഥലത്ത് കുറച്ചു സാധനങ്ങള്‍ വെച്ച് അതിനെ പുതപ്പിച്ചു... പുറമേ നിന്ന് നോക്കുന്ന ആര്‍ക്കും ഒരു സംശയ വും തോന്നില്ല.  


ഞാന്‍ അവന്റെ കാവല്‍ ക്കാരെ നോക്കി.  മൂന്നു പേരും ഇരുന്നു ഉറങ്ങുകയാണ് .   പാവങ്ങള്‍ ... രാവിലെ ആകുമ്പോള്‍ കാണാം.. ഈ ഉറക്കത്തിന്റെ വില...

ഞാന്‍ പുതപ്പു പഴയ രീതിയില്‍ തിരിച്ചു വെച്ച് , സാവധാനം എന്റെ ബെഡില്‍ വന്നു വീണ്ടും ഉറക്കമായി .... ഒന്നും അറിയാത്തത് പോലെ...... നേരം പുലര്‍ന്നാല്‍ എന്ത് സംഭവിക്കും എന്ന് യാതൊരു പിടിയും ഇല്ലാതെ...... ഉറക്കം  നടിച്ചു.... വീണ്ടും ഞാന്‍ കിടന്നു.   സത്യപാല്‍ ... നിനക്ക് നല്ലത് വരട്ടെ.

ശുഭം .

വിനോദ്  ചിറയില്‍ 

3 comments:

  1. എന്താണ് സംഭവം? നടന്ന കാര്യമാണോ? അതോ വെറും കഥയാണോ?

    ReplyDelete
  2. ഇത് നടന്ന സംഭവം ആണ്

    ReplyDelete
  3. ............................. കുഴപ്പമില്ല!!! ഒരുവിധം കൊള്ളാം.............

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.