അച്ചന്റെ വിളി കേട്ട്
ഉണ്ണി ആകാംക്ഷയോടെ ഓടി വന്നു.
എന്താ അച്ഛാ ..... എന്താണ് കൊണ്ടു വന്നത് ?
എന്താ അച്ഛാ ..... എന്താണ് കൊണ്ടു വന്നത് ?
ദാ.... നോക്കിയേ .. ഒരാനാ .....
എവിടെ ?
അതാ വീടിന്റെ വടക്ക്
ഭാഗത്ത് ....
ഉണ്ണി കേട്ട പാതി കേള്‍ക്കാത്ത
പാതി വീടിന്‍റെ വടക്ക് ഭാഗത്തേക്ക് ഓടി.
എന്റമ്മോ ? അവന്‍ അവിടെ ചെന്നതും ഉച്ചത്തില്‍ അലറി. ഒരു കറുത്ത പട്ടി കിടക്കുന്നു! പട്ടി ഉണ്ണിയെ നോക്കി കുരച്ചു. ബൌ .... ബൌ....
എന്റമ്മോ ? അവന്‍ അവിടെ ചെന്നതും ഉച്ചത്തില്‍ അലറി. ഒരു കറുത്ത പട്ടി കിടക്കുന്നു! പട്ടി ഉണ്ണിയെ നോക്കി കുരച്ചു. ബൌ .... ബൌ....
ഉണ്ണി പോയത് പോലെ തിരികെ ഓടി അച്ഛന്റെ അടുത്ത് വന്നു, അച്ഛാ.. അതൊരു നായ അല്ലെ ?
അത് വെറും നായ അല്ല
മോനെ.... ടൈഗര്‍ !, ടൈഗര്‍ ആണത്. ഇന്ന്
മുതല്‍ അവന്‍ നമ്മുടെതാണ്... ........
കൊള്ളാം... ഉള്ളില്‍ ഭയം
ഉണ്ടായിരുന്നെങ്കിലും ഉണ്ണി പറഞ്ഞു.
പിന്നെ സാവധാനം ടൈഗറിന്റെ അടുത്ത് ചെന്നു .
എടാ ... ടൈഗര്‍ ..... നീ
എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ ! സാരമില്ല .. ഇനി എന്നെ പേടിപ്പിക്കരുത്. ഞാന്‍
നിനക്ക് ഇറച്ചിയും മീനും ഒക്കെ തരാം . കേട്ടോ ?
ബൌ.... ബൌ.... നായ സ്നേഹത്തില്‍ കുരച്ചു.
ഉണ്ണിക്കു സന്തോഷം
ആയി. കുറച്ചു നാളായി വിചാരിക്കുന്നു ഒരു
നായ ഉണ്ടായിരുന്നെങ്കില്‍ എന്ന്.
അപ്പുറത്തെ കുട്ടന്റെ വീടിലും ഉണ്ടൊരു നായ. പട്ടിയെയും കൊണ്ടു നടക്കുമ്പോള്‍ എന്താണ്
അവന്റെ ഒരു ഗമ. ഇനി ഞാന്‍ വിട്ടു
കൊടുക്കില്ല. എനിക്കുണ്ടല്ലോ എന്റെ ടൈഗര്‍
!!!!
അച്ഛാ ... ഈ ടൈഗര്‍ നമ്മളെ
കടിക്കുമോ ? ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു.
ഇപ്പോള്‍ ചിലപ്പോള്‍
കടിചെന്നിരിക്കും. അവനൊന്നു മെരുങ്ങട്ടെ..... പിന്നെ കടിക്കില്ല.
നാളുകള്‍ പലതു
കഴിഞ്ഞു. ഉണ്ണിയും ടൈഗറും നല്ല
കൂട്ടുകാരായി മാറി. സ്കൂള്‍ വിട്ടു
വന്നാല്‍ ഉണ്ണി ടൈഗറിന്റെ കൂടെ തന്നെ. അവന്‍ ടൈഗറിനു തന്റെ ഭക്ഷണത്തില്‍ നിന്നും
ഒരു വിഹിതം എന്നും കൊടുക്കും. ഇറച്ചി അവന്‍
കഴിചില്ലേലും ടൈഗറിനു കിട്ടണം. ഇല്ലേല്‍
അവന്‍ അച്ഛനോട് പരാതി പറയും. അച്ഛാ ഇത്
കണ്ടോ നമ്മുടെ ടൈഗര്‍ .... തളര്‍ന്നു വയര്‍ ഒട്ടിയിരിക്കുന്നു. വൈകുന്നേരം അവനു ഇറച്ചി എന്തായാലും കൊണ്ടു
വരണം.
......... ........ .......... ........... ........... .............
അങ്ങനെ ഇരിക്കെ ഒരു ദിവസം
മീന്‍ വെട്ടിയതിന്റെ അവശിഷ്ടങ്ങള്‍ തിന്നുകയായിരുന്നു ടൈഗര്‍... . ഉണ്ണി നോക്കുമ്പോള്‍ അതിനിടയില്‍ മുറി കത്തി
കണ്ടു. ഈശ്വര... ടൈഗര്‍ അറിയാതെ അതില്‍
കടിച്ചു പോയാല്‍ അവന്റെ വായ മുറിയില്ലേ..
ഉണ്ണി വേഗം ചെന്ന് കത്തി അവിടുന്ന് മാറ്റാന്‍ ശ്രമിച്ചു. തീറ്റയില്‍ മുഴുകിയിരുന്ന
ടൈഗര്‍ പെട്ടെന്നുള്ള ഉണ്ണിയുടെ പെരുമാറ്റം കണ്ട് ..... അവന്റെ കൈ തന്റെ വായക്കടുത്തെക്ക് വരുന്നത് കണ്ടു ... പെട്ടെന്ന് ഉണ്ണിയുടെ കൈക്ക് കടന്നു കടിച്ചു. എല്ലാം പെട്ടെന്നായിരുന്നു. ഉണ്ണിയുടെ കൈ ചെറുതായി മുറിഞ്ഞു. അവന്‍ വേദനകൊണ്ട് ഉറക്കെ കരഞ്ഞു ....
അമ്മേ....... ഒന്നും അറിയാതെ പട്ടിയും കുര
ച്ചു..... ബൌ ... ബൌ.....
ഉണ്ണിയുടെ അമ്മ ഓടി വന്നു
.... അയ്യോ മോനെ എന്ത് പറ്റി ?. കയില്‍ രക്തവുമായി നില്‍ക്കുന്ന ഉണ്ണിയെ കണ്ടു
അമ്മ വേവലാതി പെട്ടൂ . അടുത്തിരുന്ന
വടിയെടുത്തു ടൈഗറിനെ അടിച്ചോടിച്ചു. നാശം
പിടിച്ച സാധനം... ഈശ്വരാ ഞാന്‍ ഇനി എന്ത് ചെയ്യും ?
വിവരം അറിഞ്ഞ ഉണ്ണിയുടെ
അച്ഛന്‍ ഓടി വന്നു ഉണ്ണിയെയും കൂട്ടി ഉടനെ ആശുപത്രിയില്‍ പോയി.
മുറിവിനു മരുന്ന് വെച്ച്
കെട്ടി..പേ ക്കുള്ള ഇന്ജെക്ഷ്യനും എടുത്തു ഉണ്ണിയും അച്ഛനും തിരിച്ചു വന്നു.
തിരിച്ചു വരുമ്പോള്‍ ഉണ്ണി കണ്ടു.. ....തന്റെ ടൈഗറിനെയും കൊണ്ടു തന്റെ ഒരകന്ന ബന്ധുവായ പുരുഷുവേട്ടന്‍ പോകുന്ന!.
ഉണ്ണി കരഞ്ഞു കൊണ്ടു
പറഞ്ഞു. അച്ഛാ... നമ്മുടെ ടൈഗറിനെ കൊണ്ടു പോകുന്നു.... വേണ്ടാന്നു പറയൂ അച്ഛാ..... ടൈഗര്‍/......... .............. ടൈഗര്‍.... ... അവന്‍ ഉച്ചത്തില്‍
വിളിച്ചു.
ഉണ്ണിയെ പിരിയാന്‍ ടൈഗറിനും
പറ്റില്ല.. അവന്‍ ഉച്ചത്തില്‍ കുരച്ചു... ബൌ... ബൌ.....
പുരുഷുവേട്ടന്‍ ടൈഗറിനെ
വലിച്ചു കൊണ്ടു പോയ്യി. പാവം ടൈഗര്‍
കുരച്ചു കൊണ്ടേ യിരുന്നു..... മറു വശത്ത് ഉണ്ണിയും ഉച്ചത്തില്‍ കരഞ്ഞു.... അച്ഛാ....
പ്ലീസ് ... ടൈഗറിനെ കൊണ്ടു പോവല്ലേ.
മോനെ ടൈഗറിനെ മരുന്നു
കൊടുക്കാന്‍ കൊണ്ടു പോകുവാ.... രണ്ടു ദിവസം കഴിഞ്ഞു അവനിങ്ങെ ത്തും .... അച്ഛനും ടൈഗറിനെ ഇഷ്ടമല്ലേ..... മോന്‍ പേടിക്കേണ്ട... അച്ഛന്‍ ഉടനെ തന്നെ
ടൈഗറിനെ കൊണ്ടു വരും.
ദിവസം... ഒന്ന്...
രണ്ടു.... ആഴ്ചകളായി... പക്ഷെ ടൈഗര്‍ തിരിച്ചു വന്നില്ല.... ഉണ്ണിക്കു മുന്‍പുണ്ടായിരുന്ന
ഉഷാര്‍ ഒക്കെ പോയി.
അങ്ങനെ യിരിക്കെ ഒരു ദിവസം
ഉണ്ണി കൂട്ട് കാരോടോത്ത് കളിക്കുകയായിരുന്നു.
അപ്പോള്‍ അതാ.. തന്റെ ടൈഗര്‍ ദൂരത്തു കൂടെ കുരച്ചു കൊണ്ടു ഓടുന്നു ......
എന്ത് പറ്റി അവനു....? എന്തിനാണ് അവന്‍ ഇങ്ങനെ ഓടുന്നത് ?
അപ്പോഴാണ് ഉണ്ണി കണ്ടത്..
തൊട്ടു പുറകെ ....
പട്ടി പിടുത്തക്കാരന്‍ തന്റെ വലയുവമായി ടൈഗറിന്റെ പുറകെ....
ഇശ്വരാ ... എന്റെ ടൈഗറിനെ
പട്ടി പിടുത്തക്കാരന്‍ പിടിക്കുമോ ? ഉണ്ണി വേവലാതി പെട്ടു.
ഓടു വില്‍ ആ
പട്ടി പിടുത്തക്കാരന്‍ ടൈഗറിനെ പിടിച്ചു .. അവന്റെ കഴുത്തില്‍ തന്റെ വലയം ഇട്ടു
മുറുക്കി. ടൈഗര്‍ ശ്വാസത്തിന് വേണ്ടി
പിടച്ചു..... അത് പ്രാണ വേദനയുമായി ഉറക്കെ
കരഞ്ഞു. ബൌ.... ബൌ...ബോഓ.... മൂഊഊ മൂഉ....
പെട്ടെന്ന് ടൈഗറിന്റെ ശബ്ദം
നിലചൂ..... ചരിഞ്ഞു തറയില്‍ വീണു.....
ഉണ്ണി സങ്കടം അടക്കാന്‍
പറ്റാതെ ഉറക്കെ കരഞ്ഞു...... ടൈഗര്‍.......... ..... ടൈഗര്‍..... ..... എന്റെ ടൈഗര്‍.......... .....ആ പാവം പിഞ്ചു കുഞ്ഞിന്റെ ശബ്ദം അടുത്തുള്ള പാറ ക്കെട്ടുകളില്‍ തട്ടി പ്രധിദ്വനിച്ചു ...... ടൈഗര്‍......... .....നിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ .....
ശുഭം .
വിനോദ് ചിറയില്‍
അയ്യോ, കുട്ടിക്കഥയാണെങ്കിലും സങ്കടമായല്ലോ
ReplyDeleteകൊച്ചു കഥയാണ് എങ്കിലും വായിക്കുമ്പോള്‍ നല്ല ഫീല്‍ കിട്ടി. നല്ല രീതിയില്‍ തന്നെ എഴുതി അവതരിപ്പിച്ചിരിക്കുന്നു ...അഭിനന്ദനങ്ങള്‍ ..ആശംസകള്‍. ഇത് പോലെ ഒരു പോസ്റ്റ് ഞാനും എഴുതിയിട്ടുണ്ട് പണ്ട്. ഇടവഴിയിലെ പാണ്ടന്‍ നായ
ReplyDeleteകുട്ടിക്കഥ ശൈലി ആണല്ലേ... നന്നായിരുന്നു
ReplyDeleteകൊള്ളാം... നല്ലൊരു കുട്ടി കഥ !!
ReplyDeleteചെറിയ കഥയാണെങ്കിലും വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു.
ReplyDeleteആശംസകള്‍.....
കുട്ടിയുടെ കാഴ്ചപ്പാടില്‍ എഴുതിയ കഥ മനോഹരമായ അവതരണം. ആശംസകള്‍
ReplyDeleteനല്ല കുഞ്ഞു കഥ ..
ReplyDeleteവെറും കുട്ടികഥയായി തോന്നിയില്ല. നന്നായി പറഞ്ഞിരിക്കുന്നു. ലോറി ഇടിച്ചു ചത്തുപോയ എന്‍റെ നായ കുട്ടനെ ഓര്‍മവന്നു. അതിനുശേഷം ഞാന്‍ ഒരു നായെ വളര്‍ത്തിയിട്ടില്ല. :(
ReplyDeleteവളരെ ചെറുപ്പത്തില്‍ ഞാന്‍ വളര്‍ത്തിയ എന്റെ സ്വന്തം നായയുടെ കഥയാണിത്. ഈ സംഭവത്തിന് ശേഷം ഞാനും വേറൊരു നായയെ വളര്തിയിയിട്ടില്ല. എന്റെ കണ്മുമ്പില്‍ വച്ചാണ് എന്റെ "ടൈഗര്‍ " കൊല്ലപ്പെട്ടത്.
ReplyDeleteനല്ല കഥ..അഭിനന്ദനങ്ങള്‍...
ReplyDeleteഈ കമന്റ് അപ്രൂവല്‍ പരിപാടി അത്ര നന്നല്ല
ReplyDelete