ആഞ്ഞു തുഴയുന്നിതക്കരെയെത്തുവാന്‍ !!
ആകെ തളര്‍ന്നു ഞാന്‍ ദൂരേക്ക് നോക്കുമ്പോള്‍ ...
മറുകര ഒത്തിരി ദുരെയല്ലോ !!
കാലങ്ങളായി ഈ വഞ്ചി തുഴഞ്ഞിട്ടും ...
കരകാണാ കടലില്‍ ഞാന്‍ ഏകനല്ലോ !!
തുഴയെത്ര നീട്ടിയെറിഞ്ഞിട്ടും ഈ വഞ്ചി ...
ദിശയറിയാതിന്നു മുഴറിടുന്നു !!
കാറ്റത്തും മഴയത്തും ഉലയുമീ തോണിയെ .....
കാത്തുരക്ഷിക്കുവാന്‍ ആരുമില്ലാ !!
അമിത ഭാരത്താലുലയുമീ തോണിയില്‍ .....
യാത്രയ്ക്കായുള്ളവര്‍ എന്‍ പ്രീയര്‍ മാത്രം !!
ആഴക്കടലില്‍ ഒരുവേള മുങ്ങിടാമെങ്കിലും .....
ആവില്ലെനിക്കിതില്‍ ആരേം ഉപേക്ഷിപ്പാന്‍ !!
മരണഭയമതൊട്ടുമില്ലെനിക്കെങ്കിലും .....
മരണത്തെ ആട്ടി അകറ്റുവാനാശിക്കും ഞാനിന്ന് !!
കൈകാല്‍ കുഴഞ്ഞു പിടഞ്ഞു മരിക്കിലും .....
ഒരുമാത്ര മുന്‍പില്‍ ഞാന്‍ മരുകരയെത്തണം !!
മറുകരയെത്തി നിവര്‍ന്നൊന്നു നില്‍ക്കണം .....
മരണത്തെ പിന്നൊന്നു മാടി വിളിക്കണം !!
മോഹങ്ങളെല്ലാം നടക്കില്ല എങ്കിലും .....
മോഹിക്കും ഞാനെന്നും നല്ലൊരു നാളെയ്ക്കായി !!
മോഹിക്കും ഞാനെന്നും നല്ലൊരു നാളെയ്ക്കായി !!!
രതീഷ്
നല്ല നാളെയെപ്പറ്റി മോഹിച്ചില്ലെങ്കില്‍ പിന്നെയെന്ത് ജീവിതം.
ReplyDeleteനല്ല ആശയമുള്ള കവിത
ആഞ്ഞു തുഴയു .... മറുകര അടുത്താണ്
ReplyDeleteനല്ല കവിത
നല്ല ആശയം..
ReplyDeleteകൈകാല്‍ കുഴഞ്ഞു പിടഞ്ഞു മരിക്കിലും .....
ഒരുമാത്ര മുന്‍പില്‍ ഞാന്‍ മരുകരയെത്തണം !!
മറുകരയെത്തി നിവര്‍ന്നൊന്നു നില്‍ക്കണം ..
അവസാനം ഒന്നു നിവർന്നു നിൽക്കണം.. പക്ഷേങ്കീ കൈകാൽ കുഴഞ്ഞ് പിടഞ്ഞ് മരിച്ചാൽ എങ്ങിനെ നിവർന്ന് നിൽക്കും..
എന്തായാലും കവിത ഇഷ്ടമായി
പ്രീയ സുമേഷ് അഭിപ്രായത്തിനു നന്ദി !!
ReplyDeleteകൈകാല്‍ കുഴഞ്ഞു പിടഞ്ഞു മരിക്കിലും .....
ഒരുമാത്ര മുന്‍പില്‍ ഞാന്‍ മറുകരയെത്തണം !!
മറുകരയെത്തി നിവര്‍ന്നൊന്നു നില്‍ക്കണം ..
കൈ കാലുകള്‍ കുഴഞ്ഞു ഒരുപക്ഷേ പിടഞ്ഞു മരിക്കുമെങ്കിലും അങ്ങനെയുള്ള ആ മരണത്തിനും ഒരു മാത്ര മുന്‍പേ മറുകരയെത്തണം, എന്നിട്ട് ആ മരണത്തിനു മുന്‍പേ ഒന്ന് നിവര്‍ന്നു നില്‍ക്കണം എന്നാണ് ഉദ്ദേശിച്ചത് . (Ratheesh)
നല്ല ആശയങ്ങള്‍. കവിത നന്നായി. ഓണാശംസകള്‍.
ReplyDeleteജീവിതത്തെയും ജീവിത സ്വപ്നങ്ങളെക്കുറിച്ചും വളരെ ലളിതമായി എഴുതിയത് നന്നായിട്ടുണ്ട് . . .
ReplyDeleteഅഭിനന്ദനങ്ങള്‍ . . . . .