ഓണാട്ടുകരയിലെ ഓണനിലാവിന്‍ -
ചെലോത്തയെന്‍വധു ഓര്‍മ്മകള്‍ കോര്‍ക്കുന്നു ;
ചിങ്ങവും കന്നിയും അന്യമാം ദേശത്ത്
ഓണത്തിന്‍ തുയിലുണര്‍ത്തുന്ന പൊന്നത്തം
കലണ്ടറിന്‍ താളില്‍ തെരെഞ്ഞൊന്നറിയവേ
എത്രനാള്‍ മുറ്റത്ത് പൂക്കളമിട്ടൊരീ-എന്‍
സഖിക്കിവിടെയും പൂക്കളം തീര്‍ക്കണം
അത്തക്കളത്തിന് തിരുമുറ്റമില്ല
വല്ലം മെനഞ്ഞിടാന്‍ തെങ്ങോലയില്ല
ഒരു പൂച്ചെടിയെങ്ങോ കണ്ടുമറന്നീല
എവിടെപ്പോകേണ്ടു പത്തുപൂക്കള്‍ക്കായ് !
പൂത്തുമ്പിയില്ലിവിടെ, തുമ്പക്കുടമില്ല
ഓണവില്ലില്ലിവിടെ, ഓണനിലാവില്ല
മരമില്ലോരോരൂഞ്ഞാല് കെട്ടിയോന്നാടുവാന്‍
മനതാരിലോര്‍മ്മകളൂയലാടുന്നു
കൂട്ടരിലാരോ പറഞ്ഞതായോര്‍ക്കുന്നു
കിട്ടുമത്രേ "ഓണം" കിറ്റുകളിലായ്
അലഞ്ഞുവല്ലോ മലയാളിക്കടകളില്‍
അത്തപ്പൂക്കളം വാങ്ങീടുവാനായ്
ചൊല്ലി ആരാഞ്ഞതിനുത്തരമിങ്ങനെ :
"വന്നു പാലക്കാടന്‍ മട്ടയരി പിന്നെ
പാലട, പപ്പടം, കോമഡിസീഡിയും
എത്തിയിട്ടില്ലത്തപ്പൂക്കളം മാത്രം
എത്തും റെഡിമെയ്ഡ് മാവേലിക്കൊപ്പം"
സാന്ത്വനിപ്പിച്ചെന്‍പ്രിയസഖിയിങ്ങനെ:
"പ്രിയനുമായുള്ള ദിനങ്ങളോരോന്നും
എന്‍ മനസ്സില്‍ തിരുവോണമല്ലേ
സ്നേഹത്തിന്‍ പൂക്കളം തീര്‍ത്തു നമുക്കെന്നും
ജീവിതം പൊന്നോണമാക്കിമാറ്റാം".
നന്ദകുമാര്‍ വള്ളിക്കാവ്
Email : nandubindu@rediffmail.com
ജീവിതം പൊന്നോണമാക്കാം
ReplyDeleteകവിത കുറെക്കൂടി നന്നാക്കാം
ആശംസകള്‍
പൊന്നോണാശംസകൾ
ReplyDelete