ഒരു ഭാഗത്ത് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ സര്‍ക്കാര്‍ ആണ് UPA -2 എന്ന് അവകാശപ്പെടുന്നു. മറു ഭാഗത്ത് ഉപ്പു തൊട്ടു കര്‍പ്പൂരം വരെ തീ പിടിച്ച വിലയാണ്. ഈ അടുത്ത കാലത്തെ തന്നെ നോക്കാം . ഡീസല്‍ വില വര്‍ധിപ്പിച്ചു. അതിനു മുന്‍പ് തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടിയിരുന്നു. അതിന്റെ കൂടെ ഡീസല്‍ വില കൂടി കൂടിയതോടെ പച്ചക്കറികള്‍ അടക്കം വില വീണ്ടും ഉയര്‍ന്നു. ഒരു വര്‍ഷം മുന്‍പ് വരെ കിലോയ്ക്ക് 20 രൂപയ്ക്ക് കിട്ടിയിരുന്ന പല പച്ചക്കറികള്‍ക്കും ഇപ്പോള്‍ 40 രൂപയും അതിനു മുകളിലും ആണ് (ഡല്‍ഹിയില്‍) .
മോങ്ങാന്‍ നില്‍ക്കുന്ന പട്ടിയുടെ തലയില്‍ തേങ്ങ കൂടി വീണാല്‍ എങ്ങിനെയിരിക്കും - അത് പോലെയാണ് ഇന്ന് ജനങ്ങളുടെ സ്ഥിതി. ആദ്യം സബ്സിഡി ഉള്ള പാചക വാതകത്തിന്റെ എണ്ണം വര്‍ഷത്തില്‍ 6 ആയി വെട്ടി ചുരുക്കി , അതിനുശേഷം അതിന്റെ വില 11.42 വര്‍ധിപ്പിച്ചു.
7 മുതല്‍ മുകളിലോട്ട് എത്ര സിലിണ്ടെര്‍ വേണമെങ്കിലും അതിനു ഇരട്ടിയോളം കാശ് കൊടുക്കണം . ഭരിക്കുന്ന സര്‍ക്കാര്‍ ആണോ ഒരു വീട്ടില്‍ എത്ര ഗ്യാസ് സിലിണ്ടെര്‍ വേണം എന്ന് തീരുമാനിക്കുന്നത് ? ഇതാണ് സ്ഥിതിയെങ്കില്‍ നാളെ അവര്‍ വേറൊരു നിയമം കൊണ്ട് വരും ... ഒരാള്‍ ഒരു നേരം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ !
തെറ്റായ സാമ്പത്തിക നീതി മൂലം രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ വലയുമ്പോള്‍ അതിന്റെ ശിക്ഷ ജനങ്ങള്‍ക്ക് നല്‍കുകയാണ് മന്‍മോഹന്‍ ഗവണ്മെന്റ്. സാധാരണ ജനങ്ങള്‍ ഒരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ - നെറികെട്ട ഇത്തരം നേതാക്കന്‍മാര്‍ക്ക് വോട്ടു ചെയ്തു പോയി (നമ്മുടെ സാമ്പത്തിക വിദഗ്ദനായ പ്രധാനമന്ത്രി നേരിട്ട് തിരഞ്ഞെടുക്കപ്പെ ടാതെ കുറുക്കു വഴിയിലൂടെ വന്നതാണെങ്കി ലും). സാധാരണ ജനങ്ങള്‍ക്ക് സബ്സിഡി നല്‍കേണ്ട കാശ് മുഴുവനും രാജയും, കല്മാടിയും മറ്റു മന്ത്രിമാരും കൂടി കൈയ്യടക്കി വച്ചിരിക്കുകയല്ലേ !. അതിനെതിരെ ഒരു വിരല് ഞൊടിക്കാന്‍ പോലും കെല്‍പ്പില്ലാത്ത ഇന്ത്യ കണ്ട ഏറ്റവും ഭീരുവായ ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. പാര്‍ട്ടി പ്രസിഡന്റ് പറയാതെ വല്ലതും കഴിക്കാനും പോലും ഇദ്ദ്യെഹം വായ തുറക്കത്തില്ല . വായ തുറന്നാല്‍ ഒരേ ഒരു വാക്ക് പുറത്ത് വരും FDI ! കുറച്ചു കൂടി നിര്‍ബന്ധിച്ചാല്‍ പറയും "പണം മരത്തില്‍ കായ്ക്കില്ല " എന്ന്. ഇദ്ദ്യെഹത്തിനോട് ഇത് തന്നെയാണ് ജനങ്ങള്‍ക്കും പറയാന്‍ ഉള്ളത് ..."പണം ഉണ്ടാക്കുന്ന മരങ്ങള്‍ സാധാരണ ജനങ്ങളുടെ വീട്ടിലും ഇല്ല". പിന്നെ ഈ അധിക ചിലവിനുള്ള കാശ് ജനങ്ങള്‍ എവിടെ നിന്ന് കണ്ടെത്തും ? രാപ്പകല്‍ അദ്ദ്വാനിച്ചു കിട്ടുന്ന നക്കാപിച്ച കൊണ്ട് നേരായ രീതിയില്‍ ഉണ്ടുടുത്ത് കഴിയാന്‍ ഇവര്‍ സമ്മതിക്കുന്നില്ല.
സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിക്കാര്‍ പാചക വാതകം വെട്ടി ചുരുക്കിയതിനെ ന്യായീകരിച്ചത് ഇങ്ങനെയാണ് . ഇന്ത്യയില്‍ ചെറിയൊരു ശതമാനം മാത്രമേ പാചക വാതകം ഉപയോഗിക്കുന്നുള്ളൂ , അവര്‍ മുഴുവന്‍ പണക്കാരാണ് . പാവപ്പെട്ടവര്‍ എല്ലാം വിറകു ആണ് ഉപയോഗിക്കുന്നത് . അതുകൊണ്ട് ഈ തീരുമാനം സാധാരണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലാ. ഇതിനു ഒരു ഉത്തരം മാത്രമേ പറയാന്‍ ഉള്ളൂ. നാട്ടിനെ വീണ്ടും ശിലായുഗത്തിലേക്ക് നയിക്കുകയാണോ ?
ഇതേ സ്ഥിതി തുടരുകയാനെകില്‍ നാളെ വിറകു ഇന്ത്യയിലെ ജനങ്ങളുടെ ഒരു ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകം ആയിരിക്കും. അങ്ങനെ ഉള്ള ഒരു നാളെ എങ്ങിനെ യിരിക്കും ? വായിക്കുക "വിറകു റിപ്പബ്ലിക് "
ദിനംതോറും പുതിയ പുതിയ കുംബകോണങ്ങള്‍ പുറത്ത് വരികയാണ്. ഇതിനായി ഒരു അവാര്‍ഡ് നിലവിലുണ്ടെങ്കില്‍ അതിനു ഏറ്റവും അര്‍ഹര്‍ UPA സര്‍ക്കാര്‍ ആണ്. കുറച്ചു കാലം മുന്‍പ് 2G സ്കാം , പിന്നെ കോമ്മണ്‍ വെല്‍ത്ത് കുംഭകോണം അത് കഴിഞ്ഞു കല്‍ക്കരി കുമ്പകോണം . എല്ലാത്തിലും ഉള്ള നഷ്ടങ്ങള്‍ കൂട്ടാന്‍ നിലവിലുള്ള കാല്‍കുലേറ്റര്‍ മതിയാവില്ല !
ഏതഴിമതി പുറത്ത് വന്നാലും ഉളുപ്പില്ലാതെ അതിനെ ന്യായികരിക്കാന്‍ കുറെ നേതാക്കളും മന്ത്രിമാരും ! ഇതിനിടെ വേറൊരു സംഭവം പുറത്തു വന്നു. ഹരിയാനയില്‍ പേരുകേട്ട കെട്ടിട നിര്‍മ്മാക്കള്‍ ആയ DLF കോടിക്കണക്കിനു വരുന്ന ഭൂമി തുച്ചമായ വിലക്ക് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ മരുമകന് നല്‍കി. കൂടാതെ യാതൊരു ഉറപ്പും ഇല്ലാതെ കോടിക്കണക്കിനു രൂപയുടെ ലോണും ! അതില്‍ യാതൊരു തെറ്റും ഇല്ല എന്ന് പാടിനടക്കാന്‍ ചെറുതും വലുതുമായ നേതാക്കന്മാരും മന്ത്രിമാരും ! കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാണ സര്‍ക്കാരും DLF-ഉം തമ്മില്‍ നടന്ന ഭൂമിയിടപാടുകളിലെ ക്രമക്കേടുകള്‍ക്ക് ഇതിലും വലിയ ഒരു പ്രമാണം വേണോ ?
അഴിമതിയില്‍ മുങ്ങി കുളിച്ച രാഷ്ട്രീയക്കാര്‍ നന്നാവും എന്ന് പ്രതീക്ഷിച്ചിട്ടു കാര്യം ഒന്നും ഇല്ല. കാരണം നമ്മുടെ സമൂഹം മുഴുവന്‍ അഴിമതിയുടെ കറയില്‍ മുങ്ങിയിരിക്കുകയാണ്. രാഷ്ട്രം നന്നാവണമെങ്കില്‍ സമൂഹം നന്നാവണം , സമൂഹം നന്നാവണമെങ്കില്‍ കുടുമ്പം നന്നാവണം , കുടുമ്പം നന്നാവണമെങ്കില്‍ വ്യക്തി നന്നാവണം. സമൂഹത്തില്‍ ഇന്ന് നിലവിലുള്ള അഴിമതികളും അക്രമങ്ങളും നേരെയാകണമെങ്കില്‍ ആദ്യം നമുക്ക് നന്നാകാം. "ഈ കൂട്ടത്തില്‍ പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ" എന്നാ മഹാദ്വജനം ഓര്‍മ്മയില്ലേ ? ഈ നാടിനെ നന്നാക്കാന്‍ ഒരു അവതാരം വരും എന്ന് കാത്തിരിക്കാതെ ഈ സമൂഹത്തെ നന്നാക്കാന്‍ ആദ്യം നമുക്ക് നന്നാകം , എങ്കില്‍ ഈ നാടും നന്നാകും.
വിനോദ് ചിറയില്‍

കൊള്ളാം!!!!!! എല്ലാം ശരിയാണ് , എങ്കിലും നാമുള്‍പ്പെടുന്ന കഴുതകള്‍ ഓരോ പാര്‍ട്ടിയുടെയും പ്രകടനം വിലയിരുത്തി വോട്ട് ചെയ്യുവാന്‍ എന്ന് പഠിക്കും ?
ReplyDeleteഅടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് എന്തെങ്കിലും ഗിമിക്കുകള്‍ കാട്ടി ഇവര്‍ തന്നെ അധികാരത്തില്‍ വരും.പരസ്പരം കലഹിക്കുന്ന പ്രതിപക്ഷമാണ് ഇവരെ ഈ തോന്ന്യാസങ്ങള്‍ ചെയ്യാന്‍ മൌനാനുവാദം കൊടുക്കുന്നത്.
ReplyDelete