Wednesday, March 27, 2013

ബുദ്ധന്‍ ചിരിക്കുന്നു



പത്മവ്യൂഹം ചമച്ച രിപുവിനെ ; 
പത്മാസത്തിലമര്‍ന്നു തകര്‍ക്കുവാന്‍ ....
ബുദ്ധദേവന്‍ പഠിപ്പിച്ച തത്ത്വങ്ങള്‍ ;
ബുദ്ധി ഉണ്ടെങ്കിലോര്‍ക്കുവിന്‍ കൂട്ടരേ.

യുക്തിചിന്തകള്‍ തൊട്ടുണ്ടാത്തൊരീ ;
യുക്തിവാദികള്‍ വാഴുന്ന ലോകത്ത് ....
ബുധിക്കൊട്ടുമേ യുക്തമാല്ലാത്തത് ചെയ്ത് ;
ജന്മം തുലക്കുന്നതും ഹരം !

യുദ്ധമെന്നത് നാശം വിതക്കുമ്പോള്‍ ;
യുദ്ധമില്ലാത്ത ലോകം കൊതിക്കുവിന്‍ .....
യുധമിത്ഥം കൊടുംപിരികൊള്ളുമ്പോള്‍ ;
ബുദ്ധനിന്നും ചിരിക്കുന്നു പൊക്രാനില്‍ !

തത്വമേവം പറഞ്ഞുനടക്കുന്ന ;
തത്ത്വവാദി നീ ചിന്തിച്ചു നോക്കുക ....
യുദ്ധഭൂമിതന്‍ മദ്ധ്യേയിരുന്നോരീ ;
ബുദ്ധനെന്തിനായിത്ര ചിരിക്കുന്നു !  

ശ്രീഹരി  പുലാപ്പറ്റ 
Inline image 1

5 comments:

  1. ബുദ്ധന്‍ ചിരിയ്ക്കുന്നില്ല

    ReplyDelete
  2. ബുദ്ധദേവന്‍ പഠിപ്പിച്ച തത്ത്വങ്ങള്‍ ;
    ബുദ്ധി ഉണ്ടെങ്കിലോര്‍ക്കുവിന്‍ കൂട്ടരേ.

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  3. ബുദ്ധൻ ചിരിയോ ചിരിയാണ് ഇപ്പോൾ

    ReplyDelete
  4. ഇന്ന് തത്ത്വങ്ങൾ എല്ലാം ഒലിച്ച് പോയവയാണ്

    ReplyDelete
  5. നല്ല പ്രോത്സാഹനങ്ങൽകും അഭിപ്രായങ്ങൾക്കും നന്ദി

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.