കൊടുംവേനലില്‍ , കലാലയങ്ങളില്‍
വിരഹമഴ പെയ്യുന്നു .
മഴയില്‍ ഓട്ടോഗ്രാഫുകള്‍ കിളിര്‍ക്കുന്നു .
പുഷ്പിണികളാകുന്നു.
എന്റെ മുന്നില്‍ നിവര്‍ത്തിവെച്ച
നിന്റെയീ പുഷ്പദലത്തില്‍
ഞാനെന്തെഴുതുമെന്റെ കൂട്ടുകാരി ,
മിഴിക്കോണുകളിലീറനിറ്റി
നീയരുകില്‍ നില്ക്കുമ്പോള് ?
നീയിപ്പോള്‍ -
ആകാശം നഷ്ടപ്പെടുന്ന കിളി,
മരത്തില്‍ നിന്നടരുന്ന ഇല,
അമ്മയെപ്പിരിയുന്ന കുഞ്ഞിന്റെ നോവ് .
ഇതില്‍ ഞാനെന്തെഴുതിയാലും
അതില്‍ വേര്‍പാടിന്റെ ചന്ദനത്തിരിപുകയും
മരണത്തിന്റെ മെഴുകുതിരിവെളിച്ചവും പടരും.
എന്നിരുന്നാലും കൂട്ടുകാരീ ,
എഴുതാതിരിക്കാനുമാവില്ലല്ലോ ?
അതുകൊണ്ടെഴുതുന്നു :
"ഓര്‍ക്കണം , മറക്കാതിരിക്കാന്‍ .
അല്ലെങ്കില്‍ -
മറക്കണം ; ഓര്‍ക്കാതിരിക്കാന്‍ .... "
മറിച്ചായാല്‍ , നിന്റെ ഓര്‍മ്മകളുടെ പള്ളിക്കാട്ടില്‍
നീയെനിക്കു കിനാവുകള്‍ കൊണ്ടു തീര്‍ത്ത
ഒരു ഖബര്‍ തരിക .
ശിരസ്സിലൊരു മീസാന്‍ കല്ല് വെയ്ക്കുക .
നെഞ്ചിലൊരു ചെമ്പരത്തിച്ചെടി നടുക.
എനിക്കുമേല്‍ വളരുന്ന ചെമ്പരുത്തിച്ചെടിയില്
ഞാന്‍ ഓര്‍മ്മകളുടെ വേദനയിറ്റുന്ന
ചെമ്പരത്തിപ്പൂക്കള്‍ പുറപ്പെടുവിച്ചു കൊണ്ടേയിരിക്കും .
കാരണം, ഒരാളുടെ ഓര്‍മ്മകളില്‍
ഒരാള്‍ മരിച്ചാല്‍ ,
ജീവിച്ചിരിക്കെ അയാള്‍
മരിച്ചവരുടെ ഗണത്തില്‍പ്പെടും -
വറ്റിയ പുഴക്കരയില്‍
ഉപേക്ഷിക്കപ്പെട്ട തോണിയെപ്പോലെ.
--- o ---
തോമസ് പി.കൊടിയന്‍
കൊടിയന്‍ വീട് , ആയക്കാട്
തൃക്കാരിയൂര്‍ പീ.ഓ., കോതമംഗലം -686692
Ph: 09946430050
Email: thomaspkodiyan@gmail.com
ഓട്ടോഗ്രാഫിലെ ഓര്‍മ്മകള്‍ സുന്ദരം
ReplyDelete"ഓര്‍ക്കണം , മറക്കാതിരിക്കാന്‍ .
ReplyDeleteഅല്ലെങ്കില്‍ -
മറക്കണം ; ഓര്‍ക്കാതിരിക്കാന്‍ .... "
ആശംസകൾ
ReplyDeleteGoogle+ Comments activated ...
ReplyDelete