പാടിപ്പഠിപ്പിച്ച സത്യം ;
നശ്വരമാനവ മൂല്യങ്ങള്‍ മാനത്തെ-
പ്പട്ടം കണക്കെപ്പറത്തിക്കളിക്കുമ്പോള്‍ ;
കിട്ടാച്ചരടിന്റെശൂന്യതക്കപ്പുറം......
അസ്തമയം കാത്തു നില്‍ക്കുന്ന ചന്ദ്രനായ് ......
സത്യധര്‍മ്മത്തിനു കാവലായ് രക്ഷയായ് ......
എത്തിയീ മര്‍ത്യന്‍ നിരാലംഭ പ്രതീക്ഷയായ് .
എത്രയോ ജന്മത്തിന്‍ ശാപമായ് നിന്‍ രാജ്യ-
മെത്രയോ കുരുതിക്കളങ്ങള്‍ തീര്‍ത്തു !
പിഞ്ചുപൈതങ്ങളെ - അമ്മയെ - പെങ്ങളെ ;
വന്ദ്യ പിതാമഹന്‍മാരെത്രപേര്‍ !
ലോകത്തിലെത്രയോ കാലമായ് നിങ്ങള്‍തന്‍
ക്രൂരമാം താണ്ടാവാഭാസ നൃത്തം!
വാരിക്കുഴിയും ചതിയുമായ് ലോകത്തെ -
ഒസ്യപ്പണിക്കായ് ട്രെയിന്‍ ചെയ്തവര്‍ !
കത്തിക്കരിഞ്ഞ ഹിരോഷിമ-
ധര്‍മ്മത്തിന്‍ പട്ടട തീര്‍ത്തൊരു നാഗസാക്കി !
മണ്ണും-മനുഷ്യനും-വെള്ളവും-വായുവും ....
തന്നിഷ്ടമാക്കും ഭരണകൂടം.
ബാഗ്ദാദിലെത്രയോ പിഞ്ചുപൈതങ്ങള്‍ തന്‍ ;
ചേതനയൂറ്റിക്കുടിച്ചു നിങ്ങള്‍ !
ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെത്രയോ ;
ദാസ്യക്കഥകള്‍ നിരത്താനുണ്ട് .
തൊട്ടയല്‍ക്കാരനാം ക്യൂബയും കാസ്ടോയും ;
നീതി നിഷേധത്തിന്‍ ലോകസത്യം !
ഓര്‍മ്മപ്പെടുത്തുന്നു ലോകം ഒബാമയെ .....
ഓര്‍മ്മിക്കാന്‍ കാര്യങ്ങള്‍ ഏറെയുണ്ടെന്നത് ;
വെള്ളകൊട്ടാരത്തില്‍ നിങ്ങള്‍ക്ക് ചുറ്റിലും
വെണ്മ തുളുമ്പുന്ന മക്കളും ഭാര്യയും ;
മറ്റെന്തിനേക്കാളുമെത്രയോ സൗഭാഗ്യം
ശിഷ്ട ജനങ്ങള്‍ക്കതൂതൂര്‍ജ്ജമാകും .
അബ്രഹാം ലിങ്കണ്‍ ഗുരുവെന്ന സത്യവും ....
വെന്മയ്ക്കലങ്കാരം നൂറുമേനി ;
ലോകത്തിനാകെപ്പഠിക്കാന്‍ കഴിയണം
മാറ്റത്തിന്‍ കാറ്റാണൊബാമയെന്ന് !
ആയുധച്ചന്തയും ധാര്‍ഷ്ട്യമഹന്തയും ...
സുസ്ഥിര ലോകത്തിന്‍ ശത്രുവെന്നും ;
സമ്പത്തിന്‍ ശക്തിത്തിളക്കം പിണഞ്ഞതും ...
സമ്പത്തല്ല ലോകത്തെല്ലാമെന്നും ;
നിങ്ങള്‍തന്‍ വീട്ടിലെ കൂട്ടില്‍ക്കിടക്കുന്ന
കുഞ്ഞുതന്നത്തക്കിളി പാടിത്തന്നു
എല്ലാരുമപ്പോളതേറ്റുപാടി
ലോകത്തെല്ലാരു മൊന്നിച്ചതാര്‍ത്തു ചൊല്ലി
പിന്നെ "ഒബാമ" യ്ക്കാഭിവാദ്യങ്ങളേകുവാന്‍
ഒന്നായെണീറ്റുചുരുട്ടി മുഷ്ടി.
ചന്ദ്രന്‍
ReplyDeleteലോകത്തിലെത്രയോ കാലമായ് നിങ്ങള്‍തന്‍
ക്രൂരമാം താണ്ടാവാഭാസ നൃത്തം!