Thursday, August 01, 2013

Thursday, August 01, 2013 0

മഴത്തുള്ളി ...


കുടയിൽ നിന്നും ഊർന്നു വീണൊരാ
മഴത്തുള്ളി എന്നോടിന്നു മിണ്ടാതെ നിന്നു
കാണാത്തോരാൾക്കിതു കാണുമ്പോൾ ഓർമ്മയിൽ 
മഴ മാത്രം പെയ്തൊരു രാവിൻറെ നോവ്‌...

മഴനൂലുകൾ പാകിയ കാർമേഘപ്പുതപ്പിൽ നീ 
കാണാതെ കണ്ടീല എന്നിലെ ഞാനും...
നീ മാത്രം ഒരു ചിരി മാത്രം ...
മഴവില്ലിൻ നിറമായോ...
പ്രണയം മഴയിൽ പതിവായി തൂകിയ
നീയെന്നും  എന്നോർമ്മയിൽ മറയാതെ നിന്നു...

അജിത്‌ പി നായർ, കീഴാറ്റിങ്ങൽ 


Wednesday, July 24, 2013

Wednesday, July 24, 2013 1

ഇതൊന്നും വല്യ കാര്യമല്ലടോ



ചിന്നപ്പന്റെ കഥയോടൊപ്പം ഉദയന്റെ കഥയും  പറയണം . അല്ലെങ്കിൽ കഥയ്ക്ക്‌ പൂർണത ലഭിക്കില്ല .

ഉദയൻ   ഒരു സാധാരണ ക്കാരൻ  ആയിരുന്നു പഠിക്കുവാൻ അത്ര മിടുക്കൻ ആയിരുന്നില്ല . എങ്കിലും കഷ്ടപ്പെട്ട് പഴയ പ്രീ ഡിഗ്രി കടന്നു. അതിലും കഷ്ടപ്പെട്ട് പി എസ്സി പരീക്ഷ ജയിച്ച് ഒരു സർക്കാർ പണി നേടിയെടുത്തു .

എന്നാൽ ചിന്നപ്പന് ദൈവം പഠിക്കുവാൻ നല്ല ബുദ്ധി കൊടുത്തിരുന്നു . പക്ഷെ പഠിച്ചു വലിയ ആളാവണം എന്ന  ആഗ്രഹമൊന്നും അയാൾക്ക്‌ ഇല്ലായിരുന്നു . നാലും കൂട്ടി മുറുക്കിത്തുപ്പി ,ആൽച്ചുവട്ടിലും കയ്യാലപ്പുറത്തും നിരങ്ങി അയാൾ  സമയം തള്ളി . ജോലി , വിവാഹം തുടങ്ങിയ കാര്യങ്ങളോട് അയാൾക്ക് പുച്ഛം ആയിരുന്നു .

ഉദയൻ ജോലി കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് ഇടവഴിയിലൂടെ നടന്നു പോകവേ കയ്യാലയുടെ മുകളിൽ ഇരുന്ന് ചിന്നപ്പൻ പറയും - " ഓ ..ജോലി .. ശമ്പളം ... ഇതൊന്നും വല്യ കാര്യമല്ലടോ ..." എന്നിട്ട് അയാൾ  ആ പറഞ്ഞതിന് താംബൂലം നീട്ടിത്തുപ്പി അടിവരയിടും.

കാലം കടന്നുപോയി .എല്ലാവരെയും പോലെ ചിന്നപ്പനും വയസ്സായി . ഇതിനകം സ്വന്തമായി ഉണ്ടായിരുന്നതെല്ലാം അയാൾക്ക്‌ നഷ്ടമായി . ഉറക്കം കടത്തിണ്ണയിലും ! ഒരു ചായ കുടിക്കുവാൻ കൂടി ആരോടെങ്കിലും കൈ നീട്ടേണ്ട അവസ്ഥ .

ഒരു ദിവസം ചിന്നപ്പൻ വഴിയിൽ കിടന്ന്  മരിച്ചു . സ്വന്തക്കാർ ആരും അവിടെ ഇല്ലാതിരുന്നതിനാൽ ഉദയനും മക്കളും മറ്റു സുഹൃത്തുക്കളും ചേർന്ന് ചിന്നപ്പന്റെ അന്ത്യ കർമ്മങ്ങൾക്ക് ഒരുങ്ങി .

ചിതയിലേക്ക് എടുക്കുവാൻ തുടങ്ങും മുൻപ് ഉദയൻ ആ മുഖത്ത് ഒരിക്കൽ കൂടി നോക്കി . അപ്പോഴും ആ മുഖം പറയുന്നുണ്ടായിരുന്നു - " ഓ .... ഇതൊന്നും വല്യ കാര്യമല്ലടോ ..."


Kanakkoor R Sureshkumar
Kaiga Township, Karwar, Karnataka 581400
09448999769
blog-  www.kanakkoor.blogspot.com

Sunday, July 21, 2013

Sunday, July 21, 2013 1

ഓർമ്മയിൽ ഒരു മഴക്കാലം - 2



ഓര്‍മ്മകളിലേക്ക് അയാളുടെ മനസ്സു തുറന്നു ....   സുനില്‍ തന്റെ അലമാര തുറന്നു .  കുറെ ചിതലെടുത്ത പുസ്തകങ്ങളും ഫയലുകളും മാത്രം.   എല്ലാം ചിതറി കിടക്കുകയാണ് .  "ശ്ശെ" ഈ ഡയറി എവിടെയാണ് വെച്ചത് ... സുനില്‍ പിറു പിറു ക്കുന്നുണ്ടായിരുന്നു.   ഒടുവില്‍ സുനില്‍ ഡയറി കണ്ടെടുത്തു.

"ഓട്ടോഗ്രാഫ്" .... കളിപ്പാട്ടം കിട്ടിയ കൊച്ചു കുഞ്ഞിന്റെ മനസ്സായിരുന്നു അയാള്‍ക്കപ്പോള്‍ .  പുറത്തു ആരോടോ മഴ പക പൂട്ടുകയായിരുന്നു.    ഇടിയും മിന്നലും മനുഷ്യന്റെ കാതടപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു.

ഡയറി പതിയെ തുറന്നു.  ആദ്യ പേജില്‍ തന്നെ ഗ്രൂപ്പ് ഫോട്ടോ ..... ഓരോരുത്തരൂടെയും മനസ്സിലൂടെ സുനില്‍  കടന്നു പോയ്ക്കൊന്ടെയിരുന്നു.  ടയറിയിലൂടെ സന്ജരിക്കുമ്പോള്‍ ഓര്‍മ്മകളുടെ ഒരായിരം വസന്തങ്ങള്‍ അയാളുടെ മുമ്പിലൂടെ സഞ്ജരിക്കുന്നുണ്ടായിരുന്നു .

കോളേജ് അന്തരീക്ഷം അവന്റെ മുന്നില്‍ തെളിഞ്ഞു വന്നു.

 ***                  ***                  ***                  ***                     ***

കര്‍ക്കിടത്തിലെ ആ മഴ തിമിര്‍ത്തു പെയ്യുകയാണ് .    മഴയ്ക്ക്‌ ആരോടോ പക യുള്ളത് പോലെ തോന്നും .   അതിന്റെ ആര്‍ത്തിരംബുലകള്‍  കേട്ടാല്‍ .

കോളെജിനു മുന്നിലുള്ള ഒരു കടയിലാണ് മഴ കാരണം കയറിനിന്നത് .   ഒത്തിരി നേരം കാത്തു നിന്നെങ്കിലും  മഴ നിര്‍ത്തുന്ന പ്രശ്നമില്ല ......   അത് കലമ്പി പെയ്യുകയാണ് .   സഹി കേട്ടപ്പോള്‍  മഴയിലൂടെ ഊര്‍ന്നിറങ്ങാന്‍ അയാള്‍ തീരുമാനിച്ചു.      മഴയ്ക്കുള്ളിലൂടെ ഓടുമ്പോഴാണ് ഇളം കാട്ടിലൂടെ പാറി പറന്ന മുടിയുമോടെ അവള്‍ തന്റെ അടുത്തേക്ക്  ഒരു ചെറു പുഞ്ചിരിയുമായി  .... "മഴ നനയേണ്ട കയറിക്കോളൂ " ... കുട തന്റെ അടുത്തേക്ക് അടുപ്പിച്ചു പതിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു .....   മഴത്തുള്ളികള്‍ അവളുടെ മുഖത്ത് അങ്ങിങ്ങ് പറ്റി ചേര്‍ന്നിരിപ്പുണ്ടായിരുന്നു.   മുടിയിഴകളില്‍ മഴയുടെ സൌന്ദര്യം കാണാന്‍ കഴിയുമായിരുന്നു.

ആ മഴയത്ത് നിന്നാണ് അനിലയുമായുള്ള ചങ്ങാത്തം തുടങ്ങുന്നത് . ഒരു സഹപാഠി എന്നതിലുപരി മറ്റെന്തെല്ലാമോ ആയിരുന്നവൾ !

പ്രശാന്ത് ! അനില എങ്ങിനെ അവനെ ഇഷ്ടപ്പെട്ടു എന്നത് തനിക്കൊരു അദ്ഭുതമായിരുന്നു .  തങ്ങളുടെ ക്ളാസ്സിൽ അല്ലാത്തവൻ ,  ജാടക്കാരാൻ , ഡൽഹിയിൽ പഠിച്ചതിന്റെ ഹുങ്ക് ! അവനെ ഇഷ്ടമാകാതിരിക്കാൻ ഇതെല്ലാം പറ്റിയ കാരണങ്ങൾ ആയിരുന്നു .  

പക്ഷെ "അനില" .... ക്രമേണ തന്റെയും ഉറ്റ സുഹൃത്തായി മാറി അവൻ .  അവരുടെ പ്രണയത്തിന്റെ ഇടവഴികളിലും ഉൾക്കോനുകളിലും ഒരു വഴി കാട്ടിയോ , ചങ്ങാതിയോ ആകാൻ തനിക്കു കഴിഞ്ഞത് അതിനാലാണ് .   

വീട്ടുകാർ ഒത്തിരി എതിർത്തെങ്കിലും അവരുടെ പ്രണയം ജയിക്കുകയായിരുന്നു .   കഴിഞ്ഞ ജന്മങ്ങളിലും അവർ ഒന്നായിരുന്നു എന്ന് തനിക്കും തോന്നിയിരുന്നു.  

പുറത്തു മഴ തിമിർത്തു പെയ്യുന്നു.  പഴയ കാല സ്മരണ എന്നിൽ ഉണർത്താൻ മഴത്തുള്ളികൾ മത്സരിക്കുകയാണോ ?

അന്ന് ഞങ്ങളുടെ അവസാനത്തെ വർഷത്തിലെ കോളേജ് ഡേ ആയിരുന്നു .  എല്ലാവരുടെയും കൂടെ താനും പ്രോഗ്രാം കാണാൻ ഉണ്ട്.  പക്ഷെ പ്രശാന്തിനെ മാത്രം കാണാനില്ല .  അവനെ തിരക്കാൻ അനിലയാണ് എന്നെ നിയോഗിച്ചത് .  അവനെ ഞാൻ എല്ലായിടവും തിരക്കി നടന്നു.   പക്ഷെ കണ്ടില്ല.  ലൈബ്രറിയുടെ അവിടെ എന്തോ ശബ്ദം കേട്ടാണ് അകത്തു കയറി നോക്കിയത് .    പക്ഷെ അവിടെ കണ്ട കാഴ്ച! .... സെക്കന്റ്‌ ഇയർ ഇന്ഗ്ലിഷിലെ ബിന്ദുവിനെ കടന്നു പിടിക്കുവാൻ ശ്രമിക്കുന്ന പ്രശാന്തിനെ കണ്ടു ഞാൻ ഞെട്ടി തിരിഞ്ഞത് ഇന്നും പകൽ വെളിച്ചം പോലെ താൻ ഓര്ക്കുന്നു.  അവനെ അടിച്ചിട്ടു എങ്കിലും തന്റെ കലി തീർന്നില്ല .  അടികൊണ്ടു ഓടിയ അവനെ സ്റ്റയ്ജിനു മുന്നിലിട്ട് തല്ലിയത് കോളേജിലെ ആര്ക്കും മറക്കാൻ പറ്റില്ലായിരുന്നു.  

ആ സംഭവം കൊണ്ട് ചെന്നെത്തിച്ചത് തന്റെ ഡിസ്മിസ്സിലായിരുന്നു .  ആരോടും ഒന്നും പറയാതെയാണ് അവിടെ നിന്നും വിടവാങ്ങിയത് .  അതിനുശേഷം ഈ എട്ടു വര്ഷം ആരുമായും ബന്ദപ്പെട്ടിട്ടില്ല .   

ഓർമ്മയിൽ അനിലയും , കോളജും , പെയ്തൊഴിയാത്ത ആ മഴയും എന്നും നിറഞ്ഞു നിന്നു .  

ജൂണ്‍ 20, രാത്രി രാത്രി തന്നെ സുനിൽ പുറപ്പെട്ടു .... അനിലയുടെ കല്യാണത്തിന് ...  കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ..........   

(തുടരും)
അജിത്‌ പി. നായർ , കീഴാറ്റിങ്ങൽ 


    
  
  

      


Tuesday, July 16, 2013

Tuesday, July 16, 2013 4

കുഴിമാടം


ഇനി നിനക്കു സത്യം പറയാം 
വിലങ്ങുകൾ നിന്നെ വിലക്കുകയില്ല-
നിന്റെ കരങ്ങൾ ഇപ്പോൾ സ്വതന്ത്രമാണ്
ഇനിയും നിനക്കെന്നെ പിച്ചിച്ചീന്തം-
ആദ്യം നീയെന്റെ കുഴിമാടം തുരക്കുക
ഞാനിപ്പോൾ നഗ്നയാണ്‌-

എന്റെ കാലുകൾ നിനക്കുവേണ്ടി കെട്ടിയിരിക്കുന്നു
ഇന്നു  നീയെന്റെ കാമം അടക്കുക-
പതിയെ നീയെന്നെ ചുംബിക്കുക

എന്റെ അസ്ഥികൾ ദ്രവിച്ചിരിക്കുന്നു-
നിന്റെ വിരലുകൾകൊണ്ടെന്റെ മാറിൽ തടവുക
അവയിപ്പോൾ നിനക്കുവേണ്ടി തുടിക്കുന്നു-

ഇന്നീ കുഴിമാടത്തിൽ ഞാൻ തനിച്ചാണ്
ഞാനെന്റെ ശരീരം നിനക്കു വിൽക്കാം-
എന്റെ മുറിവുകൾ ഇനി നിനക്കു സ്വന്തമാണ്
അവ ഉണങ്ങാതെ നീ സംരക്ഷിക്കുക-


Rahul Haridas
Krishna Vihar,
Kavil South,
Kodungallur, Thrissur
Ph- +91 9946232221

Sunday, July 14, 2013

Sunday, July 14, 2013 3

പുതുലോകം



കരി പുതച്ച ജന്മങ്ങൾ
ഇതു കാട്ടാള ജന്മങ്ങൾതൻ കേളീ ഉലകം.

ജൽപ്പനങ്ങൽക്കു മാത്രമിവിടം ,
പുതപ്പിക്കുന്നത് കരിമ്പടയും.

വാക്കുകൾക്കൊന്നുമില്ല ഒരു പഞ്ഞവും
ഭൂമീ ദേവിയും കരയാൻ മറന്നീടുന്നു.

അബലകളെ നിങ്ങളുടെ ജന്മങ്ങൾ തകർത്തെറിയുവാനായ്
വരുന്നുണ്ടാരോ ഇരുൾ മറവിൽ നിന്നും.

തിരിച്ചറിഞ്ഞു പെരുമാറണം
പഴുതുകൾ കുറവാണ് രക്ഷ തേടുവാൻ ..

പുഴുവരിക്കാൻ ഇടയാക്കുന്നതല്ല
ലോകം മുഴുവൻ കരഞ്ഞീടുന്ന  കഥാപാത്രവും നീയോ

ചിരികൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന  ഒളിയമ്പുകളോ
അതോ അറിഞ്ഞുകൊണ്ടാഞ്ഞു വീശുന്ന അധർമ്മമോ?

നിയമങ്ങൾ നോക്കി പല്ലിളിക്കുന്നു..
വളരുന്ന ക്രൂര നഖങ്ങൾ ആഴ്ന്നിറങ്ങുന്ന

വേദനയിൽ പിടയ്ക്കുന്ന ആത്മാക്കൾ മാത്രം.
ഓർക്കുക വെറുമൊരു ചിരിയിൽ മയങ്ങി പോകുമ്പോൾ

മനസ്സിനെ കീറി മുറിക്കണം ..
ഒന്നല്ല ഏറെയുണ്ട് അതാണ്‌ സത്യം..

അജിത്‌ പി നായർ
കീഴാറ്റിങ്ങൽ