Sunday, June 16, 2013

Sunday, June 16, 2013 2

വീണ്ടും മഴക്കാലം ...


കാത്തിരുന്നൊരു മഴക്കാറുകൾ;
വിരുന്നെത്തിയീ തീച്ചൂളയിൽ
ചുട്ടു പൊള്ളിയ ധാത്രിക്കൊരുകുടം;
ദാഹജലം നൽകീടുന്നു.

വാടിക്കരിഞ്ഞൊരു റോസാ പുഷ്പ്പങ്ങൾ;
മാടി വിളിച്ചോരാ മഴനീർ മുത്തുകൾ;
ആമ്പൽ കുളത്തിലും പാടത്തെ തോടിലും
വീണ്ടും ചെറുമീനുകൾ കൂട്ടമായ്‌ വന്നുവോ ?

തളർന്നുറങ്ങിയ പക്ഷികൾക്കൊരു-
മഴപ്പാട്ടുമായ് മാനം തെളിയവെ;
മാമലക്കോണിലാ മിന്നൽ കതിരുകൾ;
ആകാശ വീഥിയിൽ നിന്നും കൊഴിയവേ
മനസ്സിൽ തണുപ്പുമായ് വീണ്ടും മഴക്കാലം
ആർത്തു ചിരിച്ചുവോ മാമര ചോട്ടിലും.
അജിത്‌ പി. നായർ

കീഴാറ്റിങ്ങൽ

Saturday, June 15, 2013

Saturday, June 15, 2013 2

മരണം വിളിക്കുന്നു...


ആരോടും പറയാതെ, ആരോരും അറിയാതെ ...

സന്തോഷദീപങ്ങൾ  ഊതി കെടുത്തുവാൻ...
കാലൊച്ചയില്ലാതെ , നിശബ്ധമായിട്ടു,
തെന്നലിനോടൊപ്പം ജീവിതം അലിയാനായ്
വരുന്നിതാ മരണം മുഖം മൂടിയായ്...

കൊതിച്ചില്ല ഞാൻ നിന്നെ
വിധിച്ചതോ നീയെന്നെ..
ഭൂമിയിലെ ബന്ധങ്ങൾ 
അറുത്തങ്ങ്  മാറ്റുവാൻ..
കാണാത്ത ലോകത്ത് 
കൂടെയിതാ വിളിക്കുന്നു..

ഞാനില്ല എന്നു പറഞ്ഞിട്ടു മെന്നെ..
കൂടെയിതാ കൊണ്ടങ്ങു പോകുന്നു..
കേൾക്കുന്നില്ലെ തേങ്ങലുകൾ 
കാണുന്നില്ലേ അശ്രു ബിംബങ്ങൾ...
വെറുക്കുന്നു നിന്നെയിതാ ... പച്ചയായ് ജീവിതം..


അശ്വതി മോഹൻ

തോന്നയ്ക്കൽ 

Wednesday, June 12, 2013

Wednesday, June 12, 2013 1

എൻറെ തുമ്പപ്പൂവ്


ഓണനാളിൽ എൻ മനസ്സിൽ..
ഓടി വന്നൊരു അത്തപ്പൂവ് നീ.
പത്തു ദിനത്തിലും  നിന്നെ ഒരുക്കുവാൻ
ആദ്യം തിരഞ്ഞതോ തുമ്പപ്പൂവിനെ
അരയന്നം പോലെ നീ തത്തിക്കളിച്ചുവോ
തൊടിയിലെ കോണിലും  പൂത്തു തളിർത്തുവോ
കുഞ്ഞു മനസ്സിൻറെ ഓർമ്മയിൽ എന്നും നീ
ഓണവില്ലിൻ നിറമായ്‌ മാറിയോ
മറക്കില്ലൊരിക്കലും തുമ്പപ്പൂവിനെ
എന്നെന്നും കാണുന്ന കുഞ്ഞിപ്പൂവിനെ ..

അശ്വതി മോഹൻ

തോന്നക്കൽ

Tuesday, June 11, 2013

Tuesday, June 11, 2013 5

കലാസൃഷ്ടി

പ്രസിദ്ധീകരണത്തിനയച്ച കഥകൾ ഇന്നും മടങ്ങി വന്നിരിക്കുന്നു.

ഇനി കഥയും കവിതയും എഴുതിയിട്ടെന്താ കാര്യം ..അയാൾ മനസ്സിലോർത്തു.
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാത്ത പത്ര മുതലാളിമാർ.
അയാൾ മനസ്സിൽ എല്ലാ പബ്ലിഷേർമാരെയും ചീത്ത  വിളിച്ചു.
 ഇനി സ്വന്തമായൊരു ബ്ലോഗ്‌ തുടങ്ങാം ..അല്ലാതെ വേറെ നിവർത്തിയില്ല...
പക്ഷെ ബ്ലോഗ്ഗിലെ ശുദ്ധ സാഹിത്യത്തിനും അർഹിക്കുന്ന ഒരു പരിഗണനയും കിട്ടിയില്ല...
മനസ്സ് മടുത്തു..
പിന്നെ കണ്ടത് അയാൾ പുതിയൊരു സാഹിത്യത്തിനു രൂപം നല്കുന്നതാണ്...
ശുദ്ധ സാഹിത്യം അയാൾ മറന്നു..
എല്ലാ സൃഷ്ട്ടികളിലും അൽപ്പം എരിവും പുളിയും കൂട്ടി എഴുതി...
കഥ  ,കവിത ,നോവൽ എല്ലാം സൂപ്പെർ ഹിറ്റുകൾ ..
കമന്റുകൾ കൊണ്ട് ബ്ലോഗ്‌ നിറഞ്ഞു കവിഞ്ഞു..
ആരാധകർ ഓരോ സൃഷ്ട്ടിക്കും വെയിറ്റ് ചെയ്യാൻ തുടങ്ങി.
അയാളുടെ പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു..
സദാചാര പ്രധിനിതികൾ അയാളെ വിമര്ശിച്ചു ..അയാളുടെ എഴുത്തുകളിൽ ലൈംഗിക ചുവ കൂടുന്നു എന്നവർ ആരോപിച്ചു..
ആരോപണങ്ങൾ അംഗീകാരങ്ങൾ ആക്കി അയാൾ പ്രശസ്തിയിലേക്ക് കുതിച്ചുയർന്നു.
സാഹിത്യത്തിൽ അയാളൊരു പൊൻ തൂവൽ ആയി.
ഇപ്പോൾ അയാൾ ആലോചിക്കുന്നു...
കുറച്ചു കൂടി നേരത്തെ ഇത് തോന്നെണ്ടാതായിരുന്നു..

സിജു തിനവിള

Monday, June 10, 2013

Monday, June 10, 2013 3

നിഴൽ പക്ഷികൾ (1)

ടെക്നോപാർക്കിനു മുന്നിൽ കാറു നിർത്തി  അഖില പുറത്തേക്കിറങ്ങി.       സെർട്ടിഫിക്കട്ടുകൾ  അടങ്ങിയ ഫയൽ അവൾ കൈയ്യിലെടുത്തു.  പുറത്തു നല്ല തണുത്ത  കാറ്റു വീശുന്നുണ്ടായിരുന്നു. ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപറക്കുന്നുണ്ടായിരുന്നു. മുടിയിഴകൾ  മാടിയൊതുക്കി അവൾ ഓഫീസിനുള്ളിലേക്ക്കയറി. അടുത്ത് കണ്ട സെക്ക്യൂരിട്ടിയോട് ഗെയിം വേൾഡ്  എന്ന കമ്പനിഎവിടെയാനെന്നവൾ അന്വേഷിച്ചു.


അഖില സോഫ്റ്റ്‌വെയർ എന്ജിനീർ ആണ്. കാണാൻ സുന്ദരി. വിവാഹം കഴിഞ്ഞിട്ട് 4 വര്ഷമായി. കല്യാണം കഴിഞ്ഞതാണെന്നു ആരും ഒറ്റ നോട്ടത്തിൽ പറയില്ല .  ഭര്ത്താവ് ഗൾഫിൽ. വെറുതെ വീട്ടില് ഇരുന്നു ബോറടിച്ചപ്പോൾ ആണ് പത്രത്തില ഈ പരസ്യംകണ്ടത്. കേരളത്തിലെ  അറിയപ്പെടുന്ന ഒരു IT കമ്പനിയാണ് ഗെയിം വേൾഡ്. അത് കൊണ്ടാണ് ഇവിടത്തേക്ക് അപ്ളിക്കേഷൻ അയച്ചതും അവർ ഇന്റർ വ്യൂ നുവിളിച്ചതും.

കുറച്ചധികം പേര് എത്തിയിട്ടുണ്ട്. അഖില റിസെപ്ഷനിൽ പോയി വിവരങ്ങൾ അന്വേഷിച്ചു.
9.30 ആയിട്ടെ ഉള്ളൂ 10 മണിക്ക് വരനാ അറിയിച്ചിരുന്നത്.  അവൾ ഓഫീസ്  ആകമാനമോന്നു ശ്രദ്ധിച്ചു . നല്ല മോഡേണ്‍ ലുക്കാണ്. ഒത്തിരി ആൾക്കാർ ജോലിചെയ്യുന്നുണ്ട്.

"അഖില ..."

പേര് വിളിച്ചതും അഖില എഴുന്നേറ്റു.ഡയറക്ടർ എന്ന ബോർഡിനു മുന്നിൽചെന്ന് വാതിലിൽ മുട്ടി. 

"മേ  ഐ കമിൻ സർ"

"യെസ് " 

 എന്ന് അകത്തു നിന്ന് പറഞ്ഞതും അവൾ ഡോർ തുറന്നു അകത്തേക്ക് കയറി.
അകത്തിരുന്ന ഓഫീസറെ കണ്ടപ്പോൾ അഖില ഞെട്ടി തരിച്ചുപ്പോയി.
മനസ്സിന്റെ ഉളളിൽ ഏതോ അഗ്നി ഗോളം പൊട്ടി തെറിക്കുന്നതായവൽ മനസ്സിലാക്കി..

ഇരിക്കൂ..

അദ്ദേഹം പറഞ്ഞതവൾ കേട്ടീല്ല ...

അഖില ഇരിക്കൂ. 

അവൾ  ഇരുന്നു.  സർട്ടിഫികാറ്റുകൾ അടങ്ങിയ ഫയൽ അവൾകൊടുത്തു..
ഐ ആം വിഷ്ണു. തനിക്കെന്നെ പ്രത്യകം പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ലല്ലോ....അത് കേട്ടതും അഖില മരവിച്ചു പോയി.
ഓക്കേ... അതൊക്കെ പോട്ടെ തൻറെ ക്വാളിഫികേഷൻ കണ്ടിട്ടാ ഇവിടെ  സെലക്ട്‌ ചെയ്തിരിക്കുന്നത്... യു ആർ സെലക്റ്റട്.
വിശ്വസിക്കനാവാത്തതുപോലെ  അവൾ അവനെ തന്നെ നോക്കി. 

നാളെ മുതൽ തന്നെ അഖിലയ്ക്ക് ഇവിടെ ജോയിൻ ചെയ്യാം .അസ്സിസ്റ്റന്റ് മാനേജർആയിട്ട്. ഞാൻ പറഞ്ഞ സാലറി പാക്കേജ് ഇഷ്ട്ടമായെങ്കിൽ  മാത്രം.

അവൾ അപ്പോഴും ഒരു യന്ത്രപ്പാവ പോലെ ഇരിക്കുകയായിരുന്നു..

ബി സ്മാർട്ട്‌ മിസ്സ്‌ അഖില.

പെട്ടന്ന് തന്നെ അഖില ഉഷാറായി..

യെസ് സർ നാളെ മുതൽ തന്നെ ഞാൻ ജോലിയിൽ കയറാം.

വിഷ്ണു ഷേക്ക്‌ ഹാന്ടിനായ്  കൈ നീട്ടി..

അയാളുടെ കൈയ്യിൽ സ്പർശിച്ചപ്പോൾ ഓർമ്മയുടെ ഒരായിരം വസന്തകാലംമാടിവിളിക്കുന്നതായി അവൾക്കു തോന്നി...

കാറിൽ കയറിയപ്പോൾ അവൾ ആലോചിച്ചു - വരേണ്ടായിരുന്നു...
വിഷ്ണു ഇവിടെ ഉണ്ടെന്നു അറിഞ്ഞിരുന്നു വെങ്കിൽ താൻ ഒരിക്കലും വരില്ലായിരുന്നു..

പക്ഷെ ഇപ്പോൾ ..നല്ല കമ്പനി നല്ല ശമ്പളം ഈ ജോലി വിടുന്നതു വിഡ്ഢി ത്തമായിരിക്കും.. അവൾ മനസ്സില് ഉറപ്പിച്ചു നാളെ തന്നെ ജോയിൻ ചെയ്യാംബാക്കി എല്ലാം പിന്നെ..

പക്ഷെ തന്നെ കണ്ടിട്ട് വിഷ്ണു ഒന്നും ചോദിച്ചില്ലല്ലോ.. പഴയ ദേഷ്യം  ഉണ്ടായിരുന്നുവെങ്കിൽ ഈ ജോലി തനിക്കു കിട്ടില്ലായിരുന്നു.

അപ്പോൾ പിന്നെ..

സംശയത്തിന്റെ നൂലാമാലകൾ അവളുടെ മനസ്സിൽ മുറുകി കൊണ്ടിരുന്നു..
മനസ്സിന്റെ ഉളളിൽ എന്തോ ഒരു നീറ്റൽ..
പെട്ടന്നാണ് മൊബൈൽ ബെല്ലടിച്ചത്..
അരുണ്‍ ‍ ചേട്ടൻ.. ഹലോ ഭാര്യെ ജോലിക്കാര്യം എന്തായീ

എല്ലാകാര്യങ്ങളും അവൾ തൻറെ ഹസ്ബന്റിനെ അറിയിച്ചു...

രാത്രി ഏറെ ആയെങ്കിലും  അഖിലയ്ക്ക് ഉറക്കം വന്നില്ല ..

അവളുടെ മനസ്സ് 12 വർഷം പിറകിലോട്ടു സഞ്ചരിക്കുകയായിരുന്നു...
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അഖില ക്കുട്ടിയായി അവൾ പാറിനടക്കുന്ന കാഴ്ചമനസ്സിലേക്ക് ഒരു മഞ്ഞു കാലം പോലെ പെയ്തിറങ്ങുകയായിരുന്നു...
(തുടരും)
അശ്വതി മോഹൻ, തോന്നയ്ക്കൽ

രണ്ടാം ഭാഗം