Wednesday, June 06, 2012

എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ലാ...

"എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ലാ....
എന്റെ നാട്ടിലെനിക്കു വേറെ രാജാക്കളില്ല ... "

ഈ വരികള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് ആരെയാണ് ഓര്‍മ്മ വരിക. .... അതേ .... ശ്രീകുമാരന്‍ തമ്പി എന്ന അദ്ഭുത പ്രതിഭയെ ! 1946 -ഇല്‍ ആലപ്പുഴയില്‍ ജനിച്ച അദ്ദേഹത്തിന്റെ ഓരോ വരികളും ഇന്നും നമ്മുടെ ഉള്ളില്‍ മുഴങ്ങുന്നു. കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെ തന്റെ ജൈത്ര യാത്ര തുടങ്ങിയ അധ്യേഹം ആയിരക്കണക്കിന് ഗാനങ്ങള്‍ എഴുതിയതിനു പുറമേ 22 പടങ്ങള്‍ നിര്‍മ്മിച്ചു, 30 പടങ്ങള്‍ സംവിധാനം ചെയ്തു , 78 പടങ്ങള്‍ക്ക് സ്ക്രിപ്റ്റ് എഴുതി .... താരതമ്യ പ്പെടുത്താന്‍ വേറെ ആരെങ്കിലും  ഉണ്ടോ ? ഇല്ലെന്നാകും ഉത്തരം .

"ഇന്നു മെന്റെ കണ്ണ് നീരില്‍ ..... നിന്നോര്‍മ്മ പുഞ്ചിരിച്ചു ....
ഈറന്‍ മുകില്‍ മാലകളില്‍ ..... ഇന്ദ്ര ധനുസ്സെന്ന പോലെ ...."

മതിലുകളില്ലാത്ത രാജ്യത്തിന്‍റെ ഉടമ.... എത്ര മനോഹരമായാണ് പ്രണയത്തെ വര്‍ണ്ണിച്ചിരിക്കുന്നത് .

തന്റെ സാമ്രാജ്യത്തില്‍ എതിരാളിയില്ലാതെ ഒരു ചക്രവര്‍ത്തിയെ പ്പോലെവാഴുംപോളാണ് എല്ലാം മതിയാക്കി അദ്ദേഹം മാറി നിന്നത്.   നമ്മുടെ കണ്ണില്‍ ഒരു ചെറിയ കാര്യത്തിന്റെ പേരില്‍ ... അന്നു വരെ പാട്ടെഴുതിയിട്ടു അതിനുശേഷം ഈണം ഇടുന്ന സമ്പ്രദായം ആയിരുന്നു. പിന്നീട് എളുപ്പവഴി കണ്ടു പിടിച്ചു ഈണ ത്തിനു പാട്ടെഴുതുന്ന സമ്പ്രദായം വന്നു.... ഒരു മാതിരി പാരഡി എഴുതും പോലെ.... അന്ന് അദ്ദേഹം തന്റെ തൂലിക മടക്കി വെച്ച് .... ഒരു കഴിവുള്ള എഴുത്തു കാരനേയും ഒത്തിരി ഗാനങ്ങളും നമുക്ക് നഷ്ടമായി..... പക്ഷെ തോറ്റു പിന്മാറാന്‍ അദ്ദേഹത്തിനു മനസില്ലായിരുന്നു .  എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു വന്നു... ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ.... സ്വയം - കഥ, തിരക്കഥ, സംഗീതം , ഗാനരചന , സംവിധാനം എന്നിങ്ങനെ എല്ലാ മേഖലകളും കൈകാര്യം ചയ്ത് .... ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന സിനിമയിലൂടെ.... അതിലെ ഓരോ ഗാനങ്ങളും ... അതിലെ ഓരോ വരികളും പലര്‍ക്കുമുള്ള  ചുട്ട മറുപടിയായിരുന്നു.

"ബന്ധുവാര് .... ശത്രുവാര്..... ബന്ധനത്തിന്‍ നോവറിയും കിളിമകളെ ചൊല്ല് ....."

അദ്ദേഹത്തിന്റെ വരികള്‍  അദ്ദേഹത്തിന്റെ മനസിന്റെ പ്രതിഭിംബങ്ങള്‍ ആയിരുന്നു.  തന്റെ രാജ്യത്ത് വേറെ രാജക്കളെ  അദ്ദേഹം അനുവദിക്കില്ല ... ഞാന്‍ എന്റെ സാമ്രാജ്യത്തില്‍ .... തല യുയര്‍ത്തി ജീവിക്കും .... അതായിരുന്നു  അദ്ദേഹത്തിന്റെ രീതി.   "വേനലില്‍ ഒരു മഴ " എന്ന സിനിമ കണ്ടിട്ടുള്ളവര്‍ക്കറിയാം ..... അതില്‍ മധുവിന്റെ കഥാപാത്ര മായി  അദ്ദേഹം ജീവിക്കുകയായിരുന്നു .  ഒരു കൈ നഷ്ടപെട്ടിടും ആരുടെ മുന്‍പിലും തലകുനിക്കാതെ ജീവിച്ച ആ കഥ പാത്രം.... ഇന്നും മനസ്സില്‍ തെളിയുന്നു.

അദ്ദേഹത്തിന്റെ ഓരോ വരികളും നമ്മുടെ ഓരോരാളുകടെയും ചിന്തയുടെ പ്രതിഭിമ്പങ്ങള്‍ ആണ് .... ചില വരികള്‍ ശ്രദ്ധിക്കുക ...

"ഏത്  പന്തല്‍ കണ്ടാലുമത് .. കല്യാണ  പന്തല്‍
ഇതു മേളം കേട്ടാലുമത് ..നാദസ്വര മേളം... "

കല്യാണ പ്രായമെത്തിയ ഏതു പെണ്ണിന്റെയും മനസ്സിവിടെ കാണാന്‍ കഴിയുന്നു.

"സ്വന്ത മെന്ന പദത്തിനെന്തര്‍ത്ഥം  ... ഈ ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം "

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നാം ഇത് പോലെ ചിന്തിച്ചു കാണും .

"സ്നേഹ ഗാനങ്ങളുടെ കവി " എന്നാ അപര നാമത്തില്‍ അറിയപെട്ട  അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് ഒത്തിരി  സ്നേഹഗാനങ്ങള്‍ പിറന്നു "

"കസ്തൂരി മണക്കുന്നല്ലോ കാറ്റേ....നീ വരുമ്പോള്‍ ....."

"ഹൃദയ സരസ്സിലെ ... പ്രണയ പുഷ്പമേ....."

"ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ... നിന്‍ ചിരിയിലലിയുന്നേന്‍ ജീവരാഗം "

അത് കൂടാതെ അനേകം ഭക്തി ഗാനങ്ങള്‍  അദ്ദേഹം നമുക്ക് സമ്മാനിച്ചു.   അദ്യേഹം  തന്നെ സംവിധാനം ചെയ്ത "ശ്രീ അയ്യപ്പനിലെ" ഓരോ ഗാനങ്ങളും നമ്മെ ഭക്തിയില്‍ ആറാടിക്കുന്നവകളാ ണ്" (ഇവിടെ ചെറിയ തെറ്റ് എനിക്ക് പറ്റിയിട്ടുണ്ട്.  ശ്രീ അയ്യപ്പന്‍ സംവിധാനം ചെയ്തത് തമ്പി  സാറിന്റെ ഗുരു പീ. സുബ്രമണ്യം ആണ്. ഈ സിനിമയില്‍ മണ്ണിലും വിണ്ണിലും .... സ്വര്‍ണകൊടിമരത്തില്‍ ... എന്നെ ഗാനങ്ങള്‍ തമ്പി സാറിന്റെതാണ് .  ബാകി വയലാറിന്റെ ഗാനങ്ങള്‍ ആണ്.)

"മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ... ദൈവമിരിക്കുന്നൂ .... "

ആര്‍ക്കെങ്കിലും മറക്കുവാന്‍ പറ്റുമോ ഈ ഗാനം ?

അനശ്യരനായ ജയനെ വെച്ച് ഒത്തിരി പടങ്ങള്‍  അദ്ദേഹം ചെയ്തു.  നായാട്ടിലെ ഇന്‍സ്പെക്ടര്‍ വിജയന്‍ ഇന്നും നമ്മടെ മനസ്സില്‍ മറയാതെ നില്‍ക്കുന്നു.  ഒരു പക്ഷെ ജയനെ ജയനാക്കി മാറ്റിയതിനു പിന്നില്‍ തമ്പി സാറിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്‌ .

അദ്ദേഹം കൈ വെക്കാത്ത മേഘലകള്‍ സിനിമയില്‍ ഇല്ല. അത് കൊണ്ട് തന്നെ  അദ്ദേഹത്തെ കുറിച്ച് എഴുതിയാല്‍ തീരത്തും ഇല്ല .    നായിക എന്നാ സിനിമയില്‍  അദ്ദേഹം വീണ്ടും എഴുതി - ഈ അടുത്ത കാലത്ത്.   ഇനിയും  അദ്ദേഹം എഴുതട്ടെ.... മലയാളത്തിനു ഇനിയും അര്‍ത്ഥവത്തായ  ഗാനങ്ങള്‍ ലഭിക്കട്ടെ.

അദ്ദേഹത്തിന്റെ രണ്ടു വരികള്‍ കൂടി കുറിക്കട്ടെ .....

"എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍ ...
ഇന്നിത്ര ധന്യതയാര്‍ന്നു ...
എള്ളണ്ണ  തന്‍  മണം പൊങ്ങും നിന്‍ കൂന്തലില്‍
പുല്‍കി പടര്‍ന്നതിനാലെ "

വിനോദ് ചിറയില്‍ 

11 comments:

 1. ശരിയാണ്.... വേണ്ട തിരുത്തല്‍ ചെയ്തിരിക്കുന്നു

  ReplyDelete
 2. അസാമാന്യപ്രതിഭ, മലയാളികള്‍ ഒരിക്കലും മറക്കയില്ല അദ്ദേഹത്തെ. (വളരെയധികം അക്ഷരത്തെറ്റുകള്‍ കാണുന്നു. വായനയുടെ രസത്തെ അക്ഷരത്തെറ്റുകള്‍ നശിപ്പിക്കും. ശ്രദ്ധിക്കൂ)

  ReplyDelete
 3. അദ്ദേഹം അറിയപ്പെടുന്നത് തന്നെ ഹൃദയഗീതങ്ങളുടെ കവി എന്ന പേരിലാണ്. ആ അലങ്കാരം ചാര്‍ത്തിക്കൊടുക്കുന്നതില്‍ ഒട്ടും അതിശയിക്കെണ്ടതുമില്ല. അദ്ദേഹം കൈ വക്കാത്ത മേഖലകള്‍ ഇല്ല എന്നത് വളരെ ശ്രദ്ധേയമാണ്. ആദ്യമായി സിനിമാഗാനം എഴുതിയത് കാട്ടുമല്ലിക എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു.

  ആശംസകള്‍

  ReplyDelete
 4. സുഹൃത്തുക്കളെ അഭിപ്രായങ്ങള്‍ക്ക് നന്ദി. എന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കാര്യങ്ങള്‍ കുറിച്ചതാണ് ... ചില തെറ്റുകള്‍ കാണാം ... അക്ഷര പിശകുകള്‍..... കാണും.... പക്ഷെ കൂടുതലും ഫോണ്ട് സംബന്ധമായ പ്രശ്നം ആയിരിക്കാം ...

  ReplyDelete
 5. നല്ല കുറിപ്പാണു വിനോദ്

  ReplyDelete
 6. Good work and expect similar kind of articles from you..

  ReplyDelete
 7. "ബന്ധുവാര് .... ശത്രുവാര്..... ബന്ധനത്തിന്‍ നോവറിയും കിളിമകളെ ചൊല്ല് ....."എന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ടില്‍ ഒന്നാണ് ..!!

  ReplyDelete
 8. ഒന്നു രണ്ടു പ്രധാന ഗാനങ്ങള്‍ താങ്കള്‍ മറന്നു എന്ന് തോന്നുന്നു. ഇന്നുമെന്‍റെ കണ്ണുനീരില്‍, ചുംബനപൂ കൊണ്ടു മൂടി, മലയാളി പെണ്ണേ നിന്‍റെ മനസ്സ് .... അതില്‍ മലയാളി പെണ്ണേ എന്നാ ഗാനത്തില്‍ കേരളത്തിന്‍റെ സാംസ്കാരിക ചരിത്രം മൊത്തം പറയുന്നുണ്ട്. ഉണ്ണിയാര്‍ച്ചയെ കുറിച്ചും, കുറൂരമ്മയെ കുറിച്ചും ഒക്കെ.അതൊരു അസാമാന്യ രചനയായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  ശ്രീകാന്ത് മണ്ണൂര്‍.

  ReplyDelete
 9. താങ്കള്‍ പറഞ്ഞത് ശരിയാണ്... എല്ലാ ഗാനഗലും ഉള്‍പെടുത്താന്‍ പറ്റിയിട്ടില്ലാ .... മലയാളീ പെണ്ണെ നിന്റെ മനസ്സ് .... എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ഗാനമാണ്

  ReplyDelete
 10. Thank u Mr.Vinod
  Swami Ayyappan enna film Ente Guru P.SUBRAMONIAM anu direct cheythathu.I wrote the script ant two songs. Mannilum vinnilum....., Swarnnakkodimarathil ennee rantu ganangal. akki ganangal ellam ayalar anu ezhuthiyathu.( Sorry for using eglish letters.)

  ReplyDelete
 11. ഈ ചെറിയ ഒരു ബ്ലോഗില്‍ അഭിപ്രായം എഴുതാന്‍ സാര്‍ കാണിച്ച സന്മനസ്സിന് നന്ദി. ചെരുപ്പ കാലംങ്ങളില്‍ നിന്നുള്ള ഓര്‍മകളില്‍ നിന്നാണ് ഞാന്‍ എഴുതിയത്. ഞാന്‍ കരുതിയത്‌ സ്വാമി അയ്യപ്പന്‍ താങ്കള്‍ സംവിധാനം ചെയ്തു എന്നാണ്. പിന്നീട് അയ്യപെന്റെ വേരോട് പടം താങ്കള്‍ സംവിധാനം ചെയ്തിട്ടുണ്ട് എന്നാണെന്റെ ഓര്‍മ്മ . വിനോദ്

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.