Monday, June 18, 2012

എന്റെ വ്യാമോഹങ്ങള്‍

ഇനിയൊരു കവിത ഞാനെഴുതി വെയ്ക്കാം ...
എന്റെ കരളിലെ കദനങ്ങള്‍ കൊണ്ടുമാത്രം ...
ഇനിയതു ഞാനങ്ങുറച്ചു പാടാം ....
സാന്ത്വനമേകി തലോടുമെങ്കില്‍ ..

കൈ കൂപ്പി നിന്‍ മുന്‍പില്‍ കേണിടാമിന്നു ഞാന്‍ ...
കാരുണ്യവാനതു കേള്‍ക്കുമെങ്കില്‍ ....
അമ്പല മുറ്റത്തു വന്നിടാമെന്നും ഞാന്‍ ...
ആശിച്ചതൊക്കെ നടക്കുമെങ്കില്‍ ....

ഇനിയെന്റെ കാതുകള്‍ തുറന്നുവെയ്ക്കാം ....
കേള്‍ക്കുക നല്ലതു മാത്രമെങ്കില്‍ ...
ഇനിയെന്റെ കണ്ണുകള്‍ തുറന്നുവെയ്ക്കാം ....
കാഴ്ചകള്‍ പേടിപ്പെടുത്താതിരിക്കുകില്‍ ...

ഇനിയൊരു ജന്മം ഞാന്‍ കാത്തിരിയ്ക്കാം ...
ഇണയായി നീ തന്നെ എങ്കില്‍ മാത്രം ..
കയ്യില്‍ പിടിച്ചു നടന്നിടാം ഇന്നു ഞാന്‍ ...
കൂട്ടിന്നു നീ കൂടെ പോരുമെങ്കില്‍ ...

ഒറ്റയ്ക്കിരുന്നു ഞാന്‍ ഓര്‍ക്കുവാനാശിയ്ക്കാം ...
ഓര്‍മ്മകള്‍ മധുരിയ്ക്കുമെങ്കില്‍ മാത്രം ...
ഹൃദയമൊരു കോവിലായി സൂക്ഷിച്ചിടാമിന്നു ...
പൂജിയ്ക്കുവാനൊരു മൂര്തിയുണ്ടാവുകില്‍ ...

കണ്ണുകള്‍ പൂട്ടി ഞാന്‍ നിദ്രയെ പുല്കിടാം ...
കനവുകള്‍ സുന്ദരമെങ്കില്‍ മാത്രം ....
കാലത്തെണീറ്റ് ഞാന്‍ കണ്ണ് തുറന്നിടാം ...
കാണുക നല്ലത് മാത്രമെങ്കില്‍ ....

കണ്ണട വെച്ചു ഞാന്‍ കാഴ്ചയെ കൂട്ടിടാം ....
കപട മുഖങ്ങളെ കാണാന്‍ കഴിഞ്ഞെങ്കില്‍ ....
കണ്ണടച്ചിരുട്ടാക്കി ഇന്നു ഞാന്‍ നിന്നിടാം ....
കശ്മലക്കൂട്ടങ്ങള്‍ കാണാതിരിക്കുകില്‍ ....

വെള്ള വസ്ത്രങ്ങള്‍ മാത്രം ധരിച്ചിടാം .....
ഉള്ളിന്‍ കറുപ്പതു കാണാതിരിക്കുകില്‍ ....
ഉച്ചത്തിലിന്നു ചിരിച്ചിടാം നിന്‍ മുന്‍പില്‍ ....
ഉള്ളിലെ വേദന കാണാതിരിക്കുകില്‍ ....

മുന്നില്‍ നടന്നു ഞാന്‍ മാര്‍ഗ്ഗം തെളിച്ചിടാം ...
പിന്നില്‍ നിന്നെന്നെ കുത്താതിരിക്കുകില്‍ ...
ആശകളെ മൂടി പുതച്ചു കിടന്നിടാം .....
അന്ത്യ ശ്വാസം വരെ കൂട്ടിനുണ്ടാവുകില്‍ ....

കെട്ടി പിടിച്ചു ഞാന്‍ പൊട്ടിക്കരഞ്ഞിടാം ....
കുറ്റങ്ങളൊക്കെ പൊറുക്കുമെങ്കില്‍ .....
എല്ലാം കഴിഞ്ഞൊന്നു ഞാന്‍ കണ്ണടയ്ക്കാം ...
ഉണര്‍ത്തുകയില്ലിനിയെങ്കില്‍ മാത്രം ....
ഉണര്‍ത്തുകയില്ലിനിയെങ്കില്‍ മാത്രം ....

എസ് . ഭാസ്കർ

19 comments:

  1. Kollaam, nannaayittundu!!

    ReplyDelete
  2. സുന്ദരവ്യാമോഹങ്ങള്‍......ആശംസകള്‍

    ReplyDelete
  3. വളരെ രസമുള്ള എഴുത്ത്. എല്ലാം വ്യാമോഹങ്ങളായി അല്ലെ..

    ReplyDelete
  4. നല്ല വരികൾ
    അടുപ്പവും അടുക്കവുമുള്ള കവിത

    ReplyDelete
  5. പ്രതീക്ഷിക്കാം ഒരു നന്മയുടെ ലോകത്ത്തിനായ്

    ReplyDelete
  6. മോഹ്ങ്ങലാണല്ലോ ജീവിതം മുന്നോട്ടു നയിക്കുന്നത് പ്രതീക്ഷിക്കാം ഒരു നന്മയുടെ ലോകത്ത്തിനായ് ...

    ReplyDelete
  7. ഈ വ്യാമോഹങ്ങള്‍ നന്നായി

    ReplyDelete
  8. വായിക്കാന്‍ പറ്റിയ വരികള്‍ (എന്നെ പോലുള്ളവര്‍ക്ക്)!!

    ReplyDelete
  9. നല്ല കവിത ...ഭാവുകങ്ങള്‍
    സിനിമ പാട്ടുകള്‍ ഓര്‍മ്മ വന്നു

    ReplyDelete
  10. Ella variyum manoharam. Ishtayi

    ReplyDelete
  11. കെട്ടി പിടിച്ചു ഞാന്‍ പൊട്ടിക്കരഞ്ഞിടാം ....
    കുറ്റങ്ങളൊക്കെ പൊറുക്കുമെങ്കില്‍ .....
    എല്ലാം കഴിഞ്ഞൊന്നു ഞാന്‍ കണ്ണടയ്ക്കാം ...
    ഉണര്‍ത്തുകയില്ലിനിയെങ്കില്‍ മാത്രം ....
    ഉണര്‍ത്തുകയില്ലിനിയെങ്കില്‍ മാത്രം ....

    ഈണമുള്ള വ്യാമോഹങ്ങള്‍
    നന്നായി എഴുതിയിരിക്കുന്നു ഇന്ദ്രിയങ്ങളൊക്കെയും തുറന്നു തന്നെ വെച്ചോളൂ....
    എല്ലാം വ്യാമോഹങ്ങലാവില്ലെന്ന വിശ്വാസത്തോടെ ......

    ReplyDelete
  12. വ്യമാഹം ആണെങ്കിലും ഇഷ്ടപ്പെട്ടു

    ReplyDelete
  13. വരികളെല്ലാം നല്ല ഈണവും ശൈലിയും ഉള്ളവയാണ്.......
    നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങള്‍ . . . .

    ReplyDelete
  14. എഴുത്തിലെ വ്യാമോഹങ്ങളെ യാഥാർത്ഥ്യങ്ങളിളേക്ക് എത്തിക്കുക... നല്ല എഴുത്ത്...

    ReplyDelete
  15. കെട്ടി പിടിച്ചു ഞാന്‍ പൊട്ടിക്കരഞ്ഞിടാം ....
    കുറ്റങ്ങളൊക്കെ പൊറുക്കുമെങ്കില്‍ .....
    എല്ലാം കഴിഞ്ഞൊന്നു ഞാന്‍ കണ്ണടയ്ക്കാം ...
    ഉണര്‍ത്തുകയില്ലിനിയെങ്കില്‍ മാത്രം ....
    ഉണര്‍ത്തുകയില്ലിനിയെങ്കില്‍ മാത്രം ....

    നല്ല ചിന്തകള്‍ , മനോഹരമായ എഴുത്ത്
    -vinayan

    ReplyDelete
  16. നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete
  17. ഇനിയെന്റെ കാതുകള്‍ തുറന്നുവെയ്ക്കാം ....
    കേള്‍ക്കുക നല്ലതു മാത്രമെങ്കില്‍ ...
    ഇനിയെന്റെ കണ്ണുകള്‍ തുറന്നുവെയ്ക്കാം ....
    കാഴ്ചകള്‍ പേടിപ്പെടുത്താതിരിക്കുകില്‍ ...

    ചാനലുകള്‍ കാണാതിരുന്നാല്‍ മതി.

    ReplyDelete
  18. aaswathichu vayikkan pattiya arthamulla varikal

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.